കാസര്‍കോട് (www.evisionnews.in): എംഇഎസ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി ആലംപാടി നൂറുല്‍ ഇസ്ലാം യതീംഖാനയില്‍ റംസാന്‍ സംഗമവും ഇഫ്ത്താര്‍ മീറ്റും നടത്തി. ജില്ലാ പ്രസിഡന്റ്് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റഫീഖ് കേളോട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി മുര്‍ഷിദ് മുഹമ്മദ് സ്വാഗതം പറഞ്ഞു. സംസ്ഥാന സമിതി അംഗം എംഎ നജീബ് റമസാന്‍ സന്ദേശം നല്‍കി. ഉമറുല്‍ ഫാറൂഖ് സഖാഫി പ്രാര്‍ഥന നടത്തി. ജില്ലാ ട്രഷറര്‍ മനാഫ് എടനീര്‍, കുമ്പള അക്കാദമി മാനേജിംഗ് ഡയറക്ടര്‍ ഇബ്രാഹിം ഖലീല്‍, നവഭാരത് സയന്‍സ് കോളജ് മാനേജിംഗ് ഡയറക്ടര്‍ കെഎം സ്വഫ്വാന്‍ കുന്നില്‍, തന്‍സീര്‍ പട്‌ള, ജില്ലാ ജോയിന്റ് സെക്രട്ടറി അജ്മല്‍ മിര്‍ഷാന്‍ പ്രസംഗിച്ചു.
എം.ഇ,എസ് യൂത്ത് വിംഗ് ആലംപാടി യതീംഖാനയില്‍ ഇഫ്താര്‍ മീറ്റ് നടത്തി
4/
5
Oleh
evisionnews