Tuesday, 26 April 2022

ബജ്‌പെ പോലീസ് സ്റ്റേഷനില്‍ മൂന്നാംമുറ:ഇന്‍സ്‌പെക്ടര്‍ അടക്കം നാല് പൊലീസുകാര്‍ക്കെതിരെ സസ്‌പെന്‍ഷന്‍


മംഗളൂരു (www.evisionnews.in): മംഗളൂരു ബജ്‌പെ പൊലീസ് സ്റ്റേഷനില്‍ മൂന്നുപേരെ മൂന്നാംമുറക്കിരയാക്കി. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുകയും ഇന്‍സ്‌പെക്ടര്‍ അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിക്കുകയും ചെയ്തു. ബജ്പെ പൊലീസ് ഇന്‍സ്പെക്ടര്‍ പിജി സന്ദേശിനെയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരായ പ്രവീണ്‍, സുനില്‍, സയ്യിദ് ഇംതിയാസ് എന്നിവരെയുമാണ് പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ സസ്‌പെന്റ് ചെയ്തത്. 

കട്ടീല്‍ സ്വദേശികളായ 3 പേരെ ബജ്പെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ലോക്കപ്പിലിടുകയും ബജ്പെ ഇന്‍സ്പെക്ടര്‍ സന്ദേശിന്റെ നേതൃത്വത്തില്‍ ക്രൂരമര്‍ദനത്തിനിരയാക്കുകയുമായിരുന്നു. പൊലീസ് മര്‍ദനത്തിനിരയായ രണ്ടുപേര്‍ മംഗളൂരു വെന്‍ലോക് ആസ്പത്രിയിലും ഒരാള്‍ കട്ടീലിലെ സഞ്ജിവിനി ആസ്പത്രിയിലും ചികിത്സയിലാണ്. സംഭവം വിവാദമായതോടെ എസിപി മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി. മൂന്നുപേരുടെയും ശരീരത്തില്‍ മുറിവേറ്റ പാടുകള്‍ അന്വേഷണസംഘം കണ്ടെത്തി. ഡിസിപി ഹരിറാം ശങ്കറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും.<യൃ>

മുമ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ കാട്ടീല്‍ ക്ഷേത്രത്തിന്റെ പരിസരത്തെ കുറച്ച് കടകള്‍ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിച്ചിരുന്നു. ഇതിന് ശേഷവും ചില കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂഡബിദ്രി സ്വദേശിയായ ഒരാള്‍ കഴിഞ്ഞ ദിവസം രാവിലെ കടയില്‍ തേങ്ങ ഇറക്കുന്നതിനിടെ രണ്ടുപേരെത്തി തടയുകയും കട അടച്ചിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം ചേരി തിരിഞ്ഞുള്ള സംഘട്ടനത്തിനിടയാക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത മൂന്നുപേരെയാണ് മൂന്നാംമുറക്കിരയാക്കിയത്.

Related Posts

ബജ്‌പെ പോലീസ് സ്റ്റേഷനില്‍ മൂന്നാംമുറ:ഇന്‍സ്‌പെക്ടര്‍ അടക്കം നാല് പൊലീസുകാര്‍ക്കെതിരെ സസ്‌പെന്‍ഷന്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.