Wednesday, 6 April 2022

ആര്‍.എസ്.എസ് സ്വാധീനം മനസിലാക്കുന്നതില്‍ പരാജയം, പാര്‍ട്ടി അംഗത്വത്തില്‍ വന്‍ ഇടിവ്‌: സിപിഎം സംഘടന റിപ്പോര്‍ട്ട്


കണ്ണൂര്‍ (www.evisionnews.in): ആര്‍.എസ്.എസിന്റെ സ്വാധീനം മനസിലാക്കുന്നതില്‍ വലിയ പരാജയം സംഭവിച്ചുവെന്ന് സിപിഎം സംഘടനാ റിപ്പോര്‍ട്ട്. പശ്ചിമ ബംഗാളിലും ത്രിപുരയിലും ബിജെപി വളര്‍ച്ച മനസിലാക്കാന്‍ പറ്റിയില്ല. പല സംസ്ഥാനങ്ങളിലും ബിജെപിക്ക് പകരം മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയാണ് എതിര്‍ത്തതെന്നും സംഘടനാ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ആര്‍എസ്എസിനെ കുറിച്ചുള്ള പഠനം പാര്‍ട്ടി ക്ലാസില്‍ നിര്‍ബന്ധമാക്കണം. പുതിയ സിസി തെറ്റുതിരുത്തല്‍ രേഖ നടപ്പാക്കണം.

പാര്‍ട്ടി അംഗത്വത്തില്‍ ഇടിവെന്നും സിപിഎം സംഘടന റിപ്പോര്‍ട്ട് പറയുന്നു. കേരളത്തില്‍ പശ്ചിമ ബംഗാളിന്റെ മൂന്നിരട്ടി അംഗങ്ങള്‍ ഉണ്ട്. സിപിഎം അംഗങ്ങളുടെ ആകെ എണ്ണം 9,85,757 ആണ്. ഇതില്‍ 5, 27, 174 പേര്‍ കേരളത്തില്‍ നിന്നാണ്. പശ്ചിമ ബംഗാളിലെ അംഗസംഖ്യ 1,60,827 ആയി ഇടിഞ്ഞു. 31 വയസിനു താഴെയുള്ളവരുടെ എണ്ണത്തില്‍ കേരളത്തില്‍ നേരിയ വര്‍ധനയുണ്ട്. കേരളത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ശരാശരി പ്രായം 63 ആയി. പ്രായപരിധി കാരണം ഒഴിയേണ്ടി വന്നാലും ചിലര്‍ക്ക് ചുമതലകള്‍ നല്കണമെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Posts

ആര്‍.എസ്.എസ് സ്വാധീനം മനസിലാക്കുന്നതില്‍ പരാജയം, പാര്‍ട്ടി അംഗത്വത്തില്‍ വന്‍ ഇടിവ്‌: സിപിഎം സംഘടന റിപ്പോര്‍ട്ട്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.