Type Here to Get Search Results !

Bottom Ad

16 യുട്യൂബ് ചാനലുകള്‍ക്ക് നിരോധനം: പത്തെണ്ണം ഇന്ത്യയിലേതും ആറെണ്ണം പാക്കിസ്ഥാനിലേതും


ദേശീയം (www.evisionnews.in): രാജ്യ സുരക്ഷയെ മുന്‍ നിര്‍ത്തി ഇന്ത്യ, പാകിസ്താന്‍ എന്നിവിടങ്ങളില്‍നിന്നുള്ള 16 യു ട്യൂബ് വാര്‍ത്താ ചാനലുകള്‍ക്ക് കേന്ദ്രാ വാര്‍ത്താ വിതരണ മന്ത്രിലായും വിലക്കേര്‍പ്പെടുത്തി 10 ഇന്ത്യന്‍ ചാനലുകള്‍ക്കും ആറ് പാകിസ്താന്‍ ചാനലുകള്‍ക്കുമാണ് വിലക്ക്. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തിയതിനാണ് നടപടി. ഈ ചാനലുകള്‍ക്ക് ഏതാണ്ട് 68 കോടിയിലധികം കാഴ്ചക്കാരുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

'രാജ്യ സുരക്ഷ, ഇന്ത്യയുടെ വിദേശബന്ധങ്ങള്‍, സാമുദായിക സൗഹാര്‍ദം, പൊതു ഉത്തരവ് എന്നിവ സംബന്ധിച്ച് വ്യാജവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ ഇവ പ്രചരിപ്പിക്കുന്നതായി കണ്ടെത്തി. 2021ലെ ഐ.ടി ചട്ടങ്ങളിലെ റൂള്‍ 18 പ്രകാരം ഈ ഡിജിറ്റല്‍ വാര്‍ത്താ പ്രസാധകരാരും മന്ത്രാലയത്തിന് വിവരങ്ങള്‍ നല്‍കിയിരുന്നില്ല. ചില ഇന്ത്യന്‍ ചാനലുകള്‍ പ്രസിദ്ധീകരിച്ച ഉള്ളടക്കത്തില്‍ ഒരു സമുദായത്തെ ഭീകര സ്വഭാവമുള്ളവരായി ചിത്രീകരിക്കുകയും അത് വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുകയും ചെയ്തുവെന്ന് മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഈ മാസം അഞ്ചിന് ഇതേ കാരണത്താല്‍ നാല് പാക് ചാനലുകള്‍ അടക്കം 22 യുട്യൂബ് ചാനലുകള്‍ സര്‍ക്കാര്‍ വിലക്കിയിരുന്നു. കഴിഞ്ഞ ഡിസംബര്‍, ജനുവരി മാസങ്ങളിലായി 55 യു ട്യൂബ് ചാനലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad