Type Here to Get Search Results !

Bottom Ad

'പാര്‍ട്ടിക്ക് നഷ്ടം, കെ.വി തോമസ് തിരുത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു', കെ സുധാകരന്‍


(www.evisionnews.in) സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കെ വി തോമസ് പങ്കെടുത്താല്‍ നടപടി ആവശ്യപ്പെടുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സെമിനാറില്‍ പങ്കെടുത്താല്‍ നടപടിയെടുക്കാന്‍ കെപിസിസി എഐസിസിക്ക് ശിപാര്‍ശ നല്‍കും. കെ വി തോമസിനെ പോലെ ഒരാള്‍ പാര്‍ട്ടിയില്‍ നിന്ന് പോകാന്‍ പാടില്ലെന്നാണ് ആഗ്രഹിക്കുന്നത്. അദ്ദേഹം തിരുത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും സുദാകരന്‍ പറഞ്ഞു.

കെ വി തോമസ് പോകുന്നത് പാര്‍ട്ടിക്ക് വലിയ നഷ്ടമാണ്. പക്ഷെ പാര്‍ട്ടിക്ക് വിധേയനാകണമെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷം യുക്തമായ തീരുമാനം എടുക്കും. കെ വി തോമസിന് അഹിതമായി ഒന്നു ചെയ്തിട്ടില്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad