Type Here to Get Search Results !

Bottom Ad

പാര്‍ട്ടിക്ക് സഹകരണ ആശുപത്രി ആരംഭിക്കാന്‍ ജനങ്ങളുടെ നികുതി പണം സി.പി.എം കൊള്ളയടിക്കുന്നു


കാസര്‍കോട് (www.evisionnews.in): കാഞ്ഞങ്ങാട്ട് സി.പി.എം നിയന്ത്രണത്തില്‍ ആരംഭിക്കുന്ന സഹകരണ ആശുപത്രിക്ക് വേണ്ടി ഭരണ സ്വാധീനം ഉപയോഗിച്ച് ജനങ്ങളുടെ നികുതി പണം കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത് അധികാര ദുര്‍വിനിയോഗവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുല്ലയും ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാനും പറഞ്ഞു.

സി.പി.എം നേതാക്കളുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സഹകരണ ആസ്പത്രിയുടെ നിര്‍മ്മാണത്തിനും മറ്റുമാണ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും 25 കോടി രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടിച്ചിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി ഇത് വരെ തുറക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

വിഷമഴയുടെ ഇരകളായ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ ഇപ്പോഴും ദുരിതക്കയത്തിലും ജില്ലയിലെ മെഡിക്കല്‍ കോളേജും സര്‍ക്കാര്‍ ആശുപത്രികളും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും പണമില്ലാതെ പരാധീനതയിലുമാണ്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി നേതൃത്വത്തില്‍ ആരംഭിക്കുന്ന ആശുപത്രിക്ക് ജനങ്ങളുടെ കോടി കണക്കില്‍ നികുതിപ്പണം കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നത്. ഭരണത്തിന്റെ തണലില്‍ ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും അല്ലാത്തപക്ഷം സി.പി.എമ്മിന്റെ അന്യായമായ കൊള്ളയടിയെ മുസ്ലിം ലീഗ് രാഷ്ട്രിയമായും നിയമപരമായും നേരിടുമെന്നും മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad