കേരളം (www.evisionnews.in): ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍കറി കഴിച്ചവര്‍ക്ക് വയറുവേദനയും, പച്ചമീന്‍ കഴിച്ച പൂച്ചകള്‍ കൂട്ടമായി ചാവുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി എടുക്കാന്‍ നിര്‍ദ്ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്കാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
മന്ത്രിയുടെ അറിയിപ്പിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇന്ന് സ്ഥലത്ത് പരിശോധന നടത്തി സാമ്പിള്‍ ശേഖരിക്കും. മീന്‍ ചീത്തയാകാതിരിക്കാന്‍ എന്തെങ്കിലും മായം ചേര്‍ത്തിട്ടുണ്ടോ എന്ന് പരിശോധിക്കും. അത്തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
മീന്‍കറി കഴിച്ചവര്‍ക്ക് വയറുവേദന, പൂച്ചകള്‍ ചത്തു; അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ച് ആരോഗ്യമന്ത്രി
4/
5
Oleh
evisionnews