Type Here to Get Search Results !

Bottom Ad

പിലിക്കോട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഉപ്പള സ്വദേശി മരിച്ചു: സുഹൃത്തിന് ഗുരുതര പരിക്ക്


കാഞ്ഞങ്ങാട് (www.evisionnews.in): ദേശീയ പാതയില്‍ പിലിക്കോട് പടുവളം കോട്ടം ഗേറ്റിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഉപ്പള സ്വദേശി മരിച്ചു: സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. പച്ചമ്പളം ദര്‍ഗക്ക് സമീപം താമസിക്കുന്ന കാമില്‍ മുബശിര്‍ (22) ആണ് മരിച്ചത്. സുഹൃത്ത് അബ്ദുല്‍റഹ്‌മാന്‍ അസ്ഫറി(24)നാണ് പരിക്കേറ്റത്. കണ്ണൂര്‍ ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് മുട്ടകയറ്റിവരികയായിരുന്ന ലോറിയും യുവാക്കള്‍ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി ബൈക്കുമായി 100 മീറ്ററോളം മുന്നോട്ട് നീങ്ങി. റോഡിലേക്ക് തെറിച്ചുവീണാണ് രണ്ട് യുവാക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റത്. ഓടികൂടിയ നാട്ടുകാര്‍ ഇരുവരേയും ഉടന്‍ തന്നെ ഓട്ടോയില്‍ ചെറുവത്തൂരിലെ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും മുബശിര്‍ മരണപ്പെടുകയായിരുന്നു. അസ്ഫറിനെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments

Top Post Ad

Below Post Ad