
തൃശൂര്‍ (www.evisionnews.in): അച്ഛനേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കീഴടങ്ങി. തൃശൂര്‍ ഇഞ്ചക്കുണ്ടില്‍ അനീഷാണ് കീഴടങ്ങിയത്. സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലാണ് പുലര്‍ച്ചെ രണ്ട് മണിക്ക് അനീഷ് കീഴടങ്ങിയത്. അനീഷിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
കൊലപാതകത്തിന് ശേഷം അനീഷ് തിരുവനന്തപുരത്തേക്ക് പോയിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനിടെയാണ് ഇയാള്‍ കീഴടങ്ങിയത്.
അച്ഛനേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തിയ പ്രതി അനീഷ് കീഴടങ്ങി
4/
5
Oleh
evisionnews