Saturday, 16 April 2022

അജ്ഞാത രോഗം; രാജസ്ഥാനില്‍ ഏഴ് കുട്ടികള്‍ മരിച്ചു


ദേശീയം (www.evisionnews.in): രാജസ്ഥാനില്‍ അജ്ഞാത രോഗം മൂലം ഏഴ് കുട്ടികള്‍ മരിച്ചു. സിരോഹി ജില്ലയിലെ ഫുലാബായ് ഖേഡ, ഫുലാബെര്‍ ഗ്രാമങ്ങളിലാണ് സംഭവം. രണ്ടു വയസിനും 14 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. പനി മുതല്‍ ചുഴലിയുടേതു പോലുള്ള ലക്ഷണങ്ങള്‍ കുട്ടികളില്‍ പ്രകടമായിരുന്നു. ഏപ്രില്‍ 9 മുതല്‍ 13 വരെയുള്ള ദിവസങ്ങളിലായാണ് കുട്ടികള്‍ മരിച്ചത്. ലക്ഷണങ്ങള്‍ പ്രകടമായ ദിവസം തന്നെ ഇവര്‍ മരിക്കുകയായിരുന്നു.

ശീതളപാനീയങ്ങള്‍ കഴിച്ചതാണ് മരണകാരണമെന്നാണ് കുട്ടികളുടെ കുടുംബം പറയുന്നത്. ഇതേ തുടര്‍ന്ന് കടകളിലെത്തി മെഡിക്കല്‍ സംഘം പരിശോധന നടത്തിയിരുന്നു. ശീതളപാനീയങ്ങള്‍ കഴിച്ചതുകൊണ്ടല്ല കുട്ടികള്‍ മരിച്ചതെന്നും വൈറല്‍ അണുബാധയാണ് മരണകാരണമെന്നും രാജസ്ഥാന്‍ ആരോഗ്യമന്ത്രി പ്രസാദി ലാല്‍ മീണ അറിയിച്ചു. നിലിവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും മന്ത്രി പറഞ്ഞു.

Related Posts

അജ്ഞാത രോഗം; രാജസ്ഥാനില്‍ ഏഴ് കുട്ടികള്‍ മരിച്ചു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.