ബളാല്‍ (www.evisionnews.in): പിതാവിനെ മകന്‍ വീട്ടിനകത്ത് കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. വെട്ടേറ്റ് മുക്കു പിളര്‍ന്ന വൃദ്ധനെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബളാല്‍ കല്ലം ചിറകമല പ്ലാവ് കോളനിയിലെ നേരോത്ത് കാര്യനാണ് (75) വെട്ടേറ്റത്.കോടാലി കൊണ്ടുള്ള വെട്ടേറ്റ് കാര്യന്റെ മൂക്കിന്റെ പാലം പിളര്‍ന്നു. വിവരമറിഞ്ഞെത്തിയ വെള്ളരിക്കുണ്ട് എസ് ഐഎം.പി. വിജയകുമാര്‍ കാര്യന്റെ മകന്‍ രാഘവനെ അറസ്റ്റ് ചെയ്തു. പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് അമ്മ നീലിയുടെ പരാതിയിലാണ് രാഘവനെതിരെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തത്
പിതാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം; മകന്‍ അറസ്റ്റില്‍
4/
5
Oleh
evisionnews