Type Here to Get Search Results !

Bottom Ad

ദേശീയപാത വികസനത്തിന്റെ മറവില്‍ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണം


കാസര്‍കോട് (www.evisionnews.in): ദേശീയപാത വികസനത്തിന്റെ പേരില്‍ കടകള്‍ വാടകയ്‌ക്കെടുത്ത് കച്ചവടം ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കെട്ടിട ഉടമകള്‍ നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇത്തരക്കാര്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പ് അനുസരിച്ച് കേസെടുക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര ആവശ്യപ്പെട്ടു.

സംസ്ഥാനത്തുടനീളം ദേശീയ പാത വികസനത്തിന്റെ പേരില്‍ ആയിരക്കണക്കിന് വ്യാപാര സ്ഥാപനങ്ങള്‍ ഭാഗീകമായി ഏറ്റെടുക്കുന്നുണ്ട്. ബാക്കി വരുന്ന സ്ഥലത്ത് തൊഴില്‍ ചെയ്ത് ജീവിക്കാന്‍ അനുവദിക്കാത്ത കെട്ടിട ഉടമകളുടെ നിലപാട് ജനാധിപത്യ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.

കരുനാഗപ്പള്ളി ഉള്‍പ്പടെയുള്ള നിരവധി സ്ഥലങ്ങളില്‍ നടന്ന ഇത്തരം അക്രമ സംഭവങ്ങളില്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്തത് ഖേദകരമാണെന്നും രാജു അപ്‌സര പറഞ്ഞു.സര്‍ക്കാര്‍ ഏറ്റെടുത്ത് നഷ്ടപരിഹാരം ലഭിച്ച കെട്ടിട ഉടമകള്‍ ഇനിയും വാടക ആവശ്യപ്പെടുന്നത് മനുഷ്യത്ത രഹിതമായ നടപടി ആണെന്നും അദ്ധേഹം പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടി എടുത്തില്ലെങ്കില്‍ ശക്തമായ ചെറുത്ത്‌നില്പിന് വ്യാപാരികള്‍ അതിജീവിന സമരം നടത്തേണ്ടി വരുമെന്നും രാജു അപ്‌സര പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad