Type Here to Get Search Results !

Bottom Ad

സമസ്ത കാസര്‍കോട് ജില്ലാ സെക്രട്ടറി ചേരൂര്‍ എംപി മുഹമ്മദ് ഫൈസി നിര്യാതനായി


ചെര്‍ക്കള (www.evisionnews.in): സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ സെക്രട്ടറിയും മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് എക്‌സിക്യൂട്ടീവ് അംഗവുമായ ചേരൂരിലെ എം.പി മുഹമ്മദ് ഫൈസി (63) നിര്യാതനായി. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.

1971ല്‍ ചെമ്പരിക്ക സിഎം അബ്ദുല്ല മൗലവി സഅദിയ്യ അറബി കോളജ് ആരംഭിച്ചപ്പോള്‍ പ്രഥമ വിദ്യാര്‍ഥികളിലൊരാളായിരുന്നു. ദീര്‍ഘകാലം സിഎം ഉസ്താദിന്റെയും തുടര്‍ന്ന് യുഎം ഉസ്താദിന്റെയും കീഴില്‍ ചട്ടഞ്ചാല്‍ എംഐസിയില്‍ ഓഫീസ് ഇന്‍ചാര്‍ജായി പ്രവര്‍ത്തിച്ചിരുന്നു. മേനങ്കോട് ശാഖ എസ്‌വൈഎസ് ജനറല്‍ സെക്രട്ടറിയായിരുന്നു.

1982ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദം നേടി. തുടര്‍ന്ന് പേരാല്‍ കണ്ണൂര്‍ (മുദരിസ്), എരിയാല്‍, ചൂരി, കോട്ടിക്കളം, പൊവ്വല്‍, കാടങ്കോട്, കുണിയ, ചെരുമ്പ, കൂളിക്കുന്ന്, നായമാര്‍ മൂല(സദ്ര്‍ മുഅല്ലിം), ആലമ്പാടി വഫിയ്യ കോളേജ് (അധ്യാപകന്‍) എന്നിവിടങ്ങളില്‍ സേവനം ചെയ്തു.

മൂസ പോക്കറിന്റെയും സൈനബയുടെയും മകനാണ്. പൂച്ചക്കാട് മുഹമ്മദ് മുസ്ലിയാരുടെ മകള്‍ ഫാത്വിമയാണ് ഭാര്യ. മക്കള്‍: ആശിഖ് ഹുദവി (ഷാര്‍ജ), റാശിദ് വാഫി (ഗ്രീന്‍ വുഡ്‌സ് സ്‌കൂള്‍ അധ്യാപകന്‍), തബ്ശിറ (അഫ്ദലുല്‍ ഉലമാ), ജസീല വഫിയ്യ. മരുമകന്‍: സുഹൈല്‍ ഹുദവി മുക്കൂട്. സഹോദരങ്ങള്‍: മഹ്മൂദ്, അബ്ദുല്‍ ഖാദിര്‍, മൂസ, നസീര്‍, അസ്മാ, ആയിശ.

Post a Comment

0 Comments

Top Post Ad

Below Post Ad