Monday, 25 April 2022

ദളിത് ദമ്പതികളെ ക്ഷേത്രത്തില്‍ കയറ്റാത്ത പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു


ദേശീയം (www.evisionnews.in): ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിയ ദളിത് ദമ്പതികളെ തടഞ്ഞ പൂജാരിയെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജോഥ്പൂര്‍ ജലോറിലെ ക്ഷേത്രത്തിലാണ് പൂജാരി ദളിത് ദമ്പതികളെ തടഞ്ഞത്. അഹോര്‍ സബ്ഡിവിഷന് കീഴിലുള്ള നീലകണ്ഠ ഗ്രാമത്തിലാണ് സംഭവം. ക്ഷേത്രത്തിന്റെ ഗേറ്റില്‍ ദമ്പതികളെ വേല ഭാരതി തടയുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

എന്നാല്‍ ഗ്രാമത്തിലെ ചിലര്‍ പൂജാരിയെ പിന്തുണച്ചുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്. വിവാദ സംഭവത്തിന് ശേഷം ദമ്പതികള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പൂജാരിയെ അറസ്റ്റ് ചെയ്തത്. പട്ടികജാതി- പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം പൂജാരിക്കെതിരെ കേസെടുത്തുവെന്നും അന്വേഷണം നടത്തിവരുകയാണെന്നും ജലോര്‍ പൊലീസ് സൂപ്രണ്ട് ഹര്‍ഷ് വര്‍ധന്‍ അഗര്‍വാല വ്യക്തമാക്കി.

വിവാഹശേഷം ക്ഷേത്രത്തില്‍ നാളികേരം സമര്‍പ്പിക്കാനായിരുന്നു ദമ്ബതികള്‍ എത്തിയത്. ഇവരെ ഗേറ്റില്‍ തടഞ്ഞു നിര്‍ത്തിയ ശേഷം നാളികേരം പുറത്ത് സമര്‍പ്പിച്ചാല്‍ മതിയെന്നും ക്ഷേത്രത്തില്‍ കയറ്റില്ലെന്നുമുള്ള വിചിത്രനിലപാടാണ് പൂജാരി സ്വീകരിച്ചതെന്ന് ദമ്പതികള്‍ പരാതിയില്‍ പറയുന്നു. ദളിത് വിഭാഗത്തില്‍ പെട്ടവരായതിനാല്‍ ക്ഷേത്രത്തില്‍ കയറുന്നത് വിലക്കിയെന്ന് കാട്ടിയാണ് ദമ്പതികള്‍ പൊലീസില്‍ പരാതി നല്‍കിയത്.

Related Posts

ദളിത് ദമ്പതികളെ ക്ഷേത്രത്തില്‍ കയറ്റാത്ത പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.