ഉപ്പള (www.evisionnews.in): ബായാറില്‍ പട്ടാപകല്‍ ഡോക്ടറുടെ വീടിന്റെ വാതില്‍ തകര്‍ത്ത് 60,000 രൂപ കവര്‍ന്നു. ബായാര്‍ ആയുര്‍വേദിക് ക്ലിനിക്കിലെ ഡോ. വെങ്കിട്ടരാമഭട്ടിന്റെ മുളിഗദ്ദയിലുള്ള വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ രാവിലെ വീട് പൂട്ടി ഡോക്ടര്‍ ക്ലിനിക്കിലേക്ക് പോയതായിരുന്നു.
ഉച്ചയ്ക്ക് രണ്ടു മണിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീട്ടിന്റെ പിറകെ വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കാണുന്നത്. മേശവലിപ്പില്‍ സൂക്ഷിച്ച 60,000 രൂപയാണ് കവര്‍ന്നത്. മഞ്ചേശ്വരം പൊലീസ് സമീപത്തെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷിച്ചുവരികയാണ്.
ഉപ്പള ബായാറില്‍ പട്ടാപകല്‍ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് പണം കവര്‍ന്നു
4/
5
Oleh
evisionnews