Type Here to Get Search Results !

Bottom Ad

കാസര്‍കോട് നഗരത്തില്‍ സദാചാര ഗുണ്ടാക്രമണം: അഞ്ചു ബി.എം.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍


കാസര്‍കോട് (www,evisionnews.in): കാസര്‍കോട് നഗരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നേരേ സദാചാരഗുണ്ടാക്രമണം. നഗരത്തിലെ ഒരു സിനിമാ തിയേറ്ററില്‍ സിനിമ കാണാനെത്തിയ വിദ്യാര്‍ഥികള്‍ക്ക് നേരേയാണ് അക്രമം നടന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. സംഭവത്തില്‍ പത്തു പേര്‍ക്കെതിരെ കേസെടുത്ത പൊലീസ് അഞ്ചു പേരെ അറസ്റ്റ് ചെയ്തു.

ബി.എം.എസ് പ്രവര്‍ത്തകരായ വിദ്യാനഗറിലെ പ്രശാന്ത്(26), അണങ്കൂര്‍ ജെ.പി നഗറിലെ പ്രദീപ്(37), ശശിധരന്‍(37), നെല്ലിക്കാമൂലയിലെ വിനോദ്കുമാര്‍(40), ദേവീനഗര്‍ പള്ളിത്തറ ഹൗസിലെ നാഗേഷ് (33) എന്നിവരെയാണ് കാസര്‍കോട് സി.ഐ പി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കാസര്‍കോട് നഗരത്തിന് പുറത്തെ ഒരു പഞ്ചായത്ത് പരിധിയിലുള്ള സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയും സഹപാഠിയായ വിദ്യാര്‍ഥിനിയും നഗരത്തില്‍ എത്തിയതായിരുന്നു. ബ്ലോക്ക് ഓഫീസിന് സമീപത്തെ സിനിമാ തിയേറ്ററിലേക്ക് ഇരുവരും കയറിയെങ്കിലും സിനിമക്ക് ടിക്കറ്റില്ലെന്ന് അറിയിച്ചതോടെ ഇവിടെ നിന്ന് മടങ്ങി കെ.പി.ആര്‍ റാവു റോഡിന് സമീപത്ത് എത്തിയതായിരുന്നു. ഇതിനിടയിലാണ് അഞ്ചംഗസംഘം എത്തി വിദ്യാര്‍ത്ഥികളെ തടഞ്ഞ് കൈയ്യേറ്റം ചെയ്തത്.

ഇതിനിടയില്‍ വിവരമറിഞ്ഞ് പൊലീസെത്തി ഇരുവരെയും സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്തെങ്കിലും വിദ്യാര്‍ഥി പരാതിയില്ലെന്നറിയിച്ചു. എന്നാല്‍ സംഭവത്തിന്റെ ഗൗരവും കണക്കിലെടുത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കാസര്‍കോട്ട് സദാചാര ഗുണ്ടാക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം തളങ്കരയില്‍ സഹപാഠികള്‍ക്കൊപ്പം ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ ഒരു സംഘം മര്‍ദിച്ചിരുന്നു. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെയാണ് കേസെടുത്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad