Type Here to Get Search Results !

Bottom Ad

ഇന്ധനവില കുതിച്ച് ഉയരുമെന്ന് സൂചന; ലിറ്ററിന് 10 രൂപയെങ്കിലും വര്‍ധിച്ചേക്കും


ദേശീയം (www.evisionnews.in): തിരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കുന്നതോടെ രാജ്യത്തെ ഇന്ധന വില കുത്തനെ വര്‍ധിച്ചേക്കുമെന്ന് സൂചന. പെട്രോള്‍ ലിറ്ററിന് 10 രൂപയെങ്കിലും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത് . റഷ്യ ഉക്രൈയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയിലുണ്ടായ ക്രൂഡ് ഓയില്‍ വിലക്കയറ്റമാണ് ഇതിന് പിന്നിലെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

നിയമസഭ തിരഞ്ഞെടുപ്പുകള്‍ ആരംഭിക്കുന്നതിന് മുമ്പ് കഴിഞ്ഞ നവംബറിലാണ് നികുതി കുറച്ച് കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില താഴ്ത്തിയത്. നവംബറിനു ശേഷം രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ 25 ശതമാനത്തോളം വര്‍ധന ഉണ്ടായി. കേന്ദ്രത്തിന് വേണ്ടിയാണ് നഷ്ടം സഹിച്ചും കമ്പനികള്‍ വിലവര്‍ധിപ്പിക്കാത്തതെന്ന ആരോപണവും വ്യാപകമായുണ്ടായിരുന്നു. എണ്ണക്കമ്പനികള്‍ക്ക് നിലവില്‍ ഉണ്ടാകുന്നത് ഏകദേശം അഞ്ചര രൂപയുടെ നഷ്ടമാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad