Tuesday, 15 March 2022

എം.എസ്.എഫ് കാമ്പയ്ന്‍ വേര് ജില്ലാതല കണ്‍വന്‍ഷന്‍ കാസര്‍കോട്ട് തുടക്കം


കാസര്‍കോട് (www.evisionnews.in): എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ സംഘടനാ കാമ്പയിന്‍ വേര് ജില്ലാതല കണ്‍വെന്‍ഷന്‍ കാസര്‍കോട്ട് തുടക്കമായി. വേരറിഞ്ഞ് ശിഖിരങ്ങളിലേക്കുള്ള യാത്രയാണ് കാമ്പയ്‌നിലൂടെ എം.എസ്.എഫ് മുന്നോട്ടു വെക്കുന്നത്. ജില്ലാ, മണ്ഡലം, പഞ്ചായത്ത്, ശാഖ കാമ്പസ് തലങ്ങളില്‍ കാമ്പയ്‌നിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതാണ് വേര് കാമ്പയിന്‍ ചരിത്ര ബോധമുള്ള ഉദാത്തമായ ഒരു സമൂഹത്തെ സംഘടനക്ക് സമര്‍പ്പിക്കാനാകും എന്ന വിശ്വാസത്തോടെയാണ് ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ക്യാമ്പയിന് തുടക്കം കുറിക്കുന്നത്. വിവിധ തലങ്ങളില്‍ നിരവധി വിഷയങ്ങളില്‍ ആശയവിനിമയം നടത്തിയ ശേഷം ഫെബ്രുവരി 18, 19, 20ന് പാണക്കാട് ഹാദിയയില്‍ നടന്ന സംസ്ഥാന നേതൃ കേമ്പിലാണ് കാമ്പയിന് അന്തിമ രൂപംനല്‍കിയത്.

കാസര്‍കോട് ജില്ലാ കണ്‍വന്‍ഷന്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് അധ്യക്ഷ വഹിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടറി ആബിദ് ആറങ്ങാടി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ സി.കെ നജാഫ് പ്രമയ പ്രഭാഷണവും സംസ്ഥാന സെക്രട്ടറിയും കേമ്പ് കോര്‍ഡിനേറ്ററുമായ അഷ്ഹര്‍ പെരുമുക്ക് റിപ്പോര്‍ട്ടിംഗും നടത്തി. ഭാരവാഹികളായ ഷറഫുദ്ദീന്‍ പിലാക്കല്‍, കെടി റഹൂഫ്, മുസ്ലിം ലീഗ് ജില്ലാ ആക്ടിങ് സെക്രട്ടറി അസിസ് ഹാജി മരിക്കെ, സെക്രട്ടറി മുനീര്‍ ഹാജി കമ്പാര്‍, ജില്ലാ ഭാരവാഹികളായ ,ജാബിര്‍ തങ്കയം, നവാസ് കുഞ്ചാര്‍, അഷറഫ് ബോവിക്കാനം, റംഷിദ് തോയമ്മല്‍, സഹദ് അംഗടി മൊഗര്‍, താഹാ ചേരൂര്‍, സലാം ബെളിഞ്ചം, റഹീം പള്ളം, ഷാഹിദ റാഷിദ്,സലാം കന്യപ്പാടി, ഹനീഫ് മേല്‍പറമ്പ്, ഖാദര്‍ ആലൂര്‍, ഹാഷിം ബംബ്രാണി,ഹനീഫ് സീതാംഗോളി, ഇകെ അബ്ദുല്ല കുഞ്ഞി, സവാദ് അംഗഡിമൊഗര്‍, റഫീഖ് വിദ്യാനഗര്‍, ഷാനിഫ് നെല്ലിക്കട്ട, അര്‍ഷാദ് എയ്യള, മുഹമ്മദ് മാസ്തിഗുഡ്ഡെ, ജംഷീര്‍ ചിത്താരി, സൈഫുദ്ദീന്‍ തങ്ങള്‍, ഷഹാന കുണിയ, അസറുദ്ദീന്‍ മണിയനോടി സംസാരിച്ചു. 



Related Posts

എം.എസ്.എഫ് കാമ്പയ്ന്‍ വേര് ജില്ലാതല കണ്‍വന്‍ഷന്‍ കാസര്‍കോട്ട് തുടക്കം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.