Type Here to Get Search Results !

Bottom Ad

രണ്ടാംമൂഴം ഉറപ്പിച്ച് യോഗി ആദിത്യനാഥ്: യുപിയില്‍ ഭൂരിപക്ഷത്തിലേക്ക് ലീഡുയര്‍ത്തി ബിജെപി


ദേശീയം (www.evisionnews.in): ഉത്തര്‍പ്രദേശില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചതുപോലെ ബിജെപിയുടെ കുതിപ്പ്. യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി സ്ഥാനത്ത് രണ്ടാമൂഴം ഉറപ്പായി. കേവല ഭൂരിപക്ഷത്തിലേക്ക് ലീഡുയര്‍ത്തിയിരിക്കുകയാണ് ബിജെപി. വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 403ല്‍ 243 സീറ്റിലാണ് ബിജെപി മുന്നേറുന്നത്. എസ്പി നില മെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാനാവില്ല. കോണ്‍ഗ്രസിന് 6 സീറ്റിലും ബിഎസ്പിക്ക് 5 സീറ്റിലും മാത്രമേ മുന്നേറാന്‍ കഴിഞ്ഞുള്ളൂ. ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് 2017ല്‍ ബിജെപി യുപി പിടിച്ചത്. 

403ല്‍ 312 സീറ്റാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി സ്വന്തമാക്കിയത്. 2012ലെ 47ല്‍നിന്നാണ് ബിജെപി ഇത്രയും കൂടുതല്‍ സീറ്റുകള്‍ കൈപ്പിടിയിലാക്കിയത്. രാമക്ഷേത്ര വിവാദം കത്തി നിന്ന കാലത്ത് 1991ല്‍ നേടിയ 221 സീറ്റായിരുന്നു ഇതിനു മുമ്പുള്ള പാര്‍ട്ടിയുടെ മികച്ച പ്രകടനം. അതിനു ശേഷം താഴോട്ടായിരുന്നു പാര്‍ട്ടിയുടെ വളര്‍ച്ച. 1993ല്‍ 177 ഉം 1996ല്‍ 174 ഉം സീറ്റു നേടിയ പാര്‍ട്ടി രണ്ടായിരത്തിലെത്തിയതോടെ നൂറിന് താഴേക്ക് വീണു. 2002ല്‍ 88 സീറ്റും 2007ല്‍ 51 സീറ്റുമാണ് നേടാനായത്. 2012ല്‍ നാല്‍പ്പത്തിയേഴും. അവിടെ നിന്നായിരുന്നു പാര്‍ട്ടിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. 1980ല്‍ 11 സീറ്റില്‍ നിന്നിരുന്ന പാര്‍ട്ടിയാണ് 312 സീറ്റിന്റെ മൃഗീയ ഭൂരിപക്ഷത്തില്‍ സംസ്ഥാനം ഭരിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad