ബേക്കല്‍ (www.evisionnews.in): പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകനടക്കം രണ്ടുപേരെ ബേക്കല്‍ പൊലീസ് പോക്സോ കുറ്റം ചുമത്തി അറസ്റ്റുചെയ്തു. പെരിയ അരങ്ങനടുക്കം സ്വദേശികളായ സി.പി.എം പ്രവര്‍ത്തകന്‍ മണി (35), മാധവന്‍ (52) എന്നിവരെയാണ് പി. രാജീവന്‍, എസ്ഐ സി. രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. മണിക്കെതിരെ രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് നാലു പോക്സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മാധവനെതിരെ ഒരു കേസുമാണുള്ളത്. പ്രതികളെ ഇന്നലെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗീകാതിക്രമം: രണ്ടു പേര്‍ അറസ്റ്റില്‍
4/
5
Oleh
evisionnews