Tuesday, 29 March 2022

കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രവര്‍ത്തന ഫണ്ട് സമാഹരണം ഊര്‍ജിതമാക്കും


കാഞ്ഞങ്ങാട് (www.evisionnews.in): 'എന്റെ പാര്‍ട്ടിക്ക് എന്റെ ഹദ്യ' എന്ന പേരില്‍ റമസാന്‍ ഒന്നു മുതല്‍ സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തന ഫണ്ട് സമാഹരണം ഊര്‍ജിതമാക്കാന്‍ കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം പരിപാടികളാവിഷ്‌കരിച്ചു. റമസാന്‍ റിലീഫ് പൂര്‍വാധികം വിപുലവും ശാസ്ത്രീയവുമായി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. പഞ്ചായത്ത് വാര്‍ഡ് കമ്മിറ്റികളും പോഷക സംഘടനകളും സ്വന്തം നിലയില്‍ റിലീഫ് പരിപാടികള്‍ ആവിഷ്‌കരിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. 

കേരളത്തെ നിവരാനാവാത്ത കടക്കെണിയില്‍ തള്ളുകയും പാരിസ്ഥിതിക സന്തുലിതത്വത്തെ മാരകമാംവിധം അപകടപ്പെടുത്തുകയും ചെയ്യുന്ന കെ-റെയില്‍ പദ്ധതിക്കെതിരെ ഏപ്രില്‍ രണ്ടിന് രാവിലെ യൂത്ത് ലീഗ് നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ചും വൈകിട്ട് നിയോജക മണ്ഡലം യു.ഡി.എഫ് കോട്ടച്ചേരിയില്‍ നടത്തുന്ന ധര്‍ണയും വന്‍വിജയമാക്കാന്‍ എല്ലാ വിഭാഗം ജനങ്ങളോടും അഭ്യര്‍ത്ഥിച്ചു. ഒഴിവുവന്ന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബഷീര്‍ വെള്ളിക്കോത്തിനെ ഐകകണ്‍ഠേന തിരഞ്ഞെടുത്തു.

പ്രസിഡന്റ് എംപി ജാഫര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രെട്ടറി ഇന്‍ചാര്‍ജ്് എസിഎ ലത്തീഫ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സിഎം കാദര്‍ ഹാജി, തെരുവത്ത് മൂസ ഹാജി, മുസ്തഫ തായന്നൂര്‍ ടി അന്തുമാന്‍, പിഎം ഫാറൂഖ്, മുബാറക് ഹസൈനാര്‍ ഹാജി, എഎസ് ഹമീദ് ഹാജി, സികെ റഹ്്മത്തുള്ള, ഹമീദ് ചേരക്കാടത്ത്, താജുദ്ദീന്‍ കമ്മാടം, പിപി നസീമ, പാലാട്ട് ഇബ്രാഹിം, എ ഹമീദ് ഹാജി, ബശീര്‍ കല്ലിങ്കാല്‍, കെഎം മുഹമ്മദ് കുഞ്ഞി, നദീര്‍ കൊത്തിക്കാല്‍, ജംഷീദ് ചിത്താരി, ടി അബൂബക്കര്‍ ഹാജി പാറക്കാട്ട് മുഹമ്മദ് ഹാജി, ഖദീജ ഹമീദ്, എന്‍എ ഉമ്മര്‍, അബൂബക്കര്‍ മാണിക്കോത്ത്, സികെ അഷ്റഫ്, എന്‍പി അബ്ദുര്‍റഹ്്മാന്‍ പടന്നക്കാട്, മസാഫി മുഹമ്മദ് കുഞ്ഞി, പിവി അബ്ദുല്‍ ലത്തീഫ്, ഫൈസല്‍ ചെരക്കാടത്ത്, അബൂബക്കര്‍ ഞാണിക്കടവ്, ബഷീര്‍ വെള്ളിക്കോത്ത് പ്രസംഗിച്ചു.

Related Posts

കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രവര്‍ത്തന ഫണ്ട് സമാഹരണം ഊര്‍ജിതമാക്കും
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.