Type Here to Get Search Results !

Bottom Ad

ഹൈദരലി ശിഹാബ് തങ്ങള്‍ സ്വഭാവം കൊണ്ട് ജനമനസ് കീഴടക്കിയ നേതാവ്: യു.എം അബ്ദുറഹ്മാന്‍ മൗലവി


കാസര്‍കോട് (www.evisionnews.in): എല്ലാവിഭാഗം ജനങ്ങള്‍ക്കും വേണ്ടി ജീവിച്ച് സ്വഭാവം കൊണ്ട് ജനങ്ങളുടെ മനസ് കവര്‍ന്ന നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് സമസ്ത കേന്ദ്ര മുശാവറ സീനിയര്‍ ഉപാധ്യക്ഷന്‍ യുഎം അബ്ദുറഹ്മാന്‍ മൗലവി. ബെദിരയില്‍ എസ്‌കെഎസ്എസ്എഫ് സംഘടിപ്പിച്ച ഹൈദരലി തങ്ങള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാഖാ പ്രസിഡന്റ് സാലിം അസ്‌നവി ബെദിര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫൈസല്‍ ഹുദവി ബെദിര സ്വാഗതം പറഞ്ഞു. ബെദിര ഖത്തീബ് അഹമ്മദ് ദാരിമി ദുആ മജ്‌ലിസിന് നേതൃത്വം നല്‍കി. നൗഫല്‍ ഹുദവി കൊടുവള്ളി അനുസ്മരണ പ്രഭാഷണം നടത്തി. എസ്‌കെഎസ്എസ്എഫ് ജില്ലാ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര ആമുഖ പ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് സുബൈര്‍ അല്‍ ഖാസിമി പടന്ന, ആക്ടിംഗ് സെക്രട്ടറി യൂനുസ് ഫൈസി കാക്കടവ്, വര്‍ക്കിംഗ് സെക്രട്ടറി പിഎച്ച് അസ്ഹരി ആദൂര്‍ ബിലാല്‍ ആരിക്കാടി വിശിഷ്ടാതിഥികളായി. എസ്‌വൈഎസ് മേഖല ട്രഷറര്‍ സി.എ അബദുല്ല കുഞ്ഞി ഹാജി ചാല, ജമാഅത്ത് ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് ഹാജി, സ്‌കൂള്‍ മാനേജര്‍ മുഹമ്മദ് കുഞ്ഞി ചുടു വളപ്പില്‍,

എസ്ഇഎ ജില്ലാ വൈസ് പ്രസിഡന്റ്് അബ്ദുല്ല ചാല, എസ്എംഎഫ് മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, എസ്‌വൈഎസ് ശാഖ ജനറല്‍ സെക്രട്ടറി എന്‍എം സിദ്ധിഖ്, എസ്‌കെഎസ്എസ്എഫ് അണങ്കൂര്‍ ക്ലസ്റ്റര്‍ ട്രഷറര്‍ ഖാസിം ചാല, മുനീര്‍ ജി സി.കെ ബെദിര, സൈനുദ്ധീന്‍ ബെദിര, ബി.എസ് അബ്ദുല്ല, ബഷീര്‍ കുന്നില്‍, സജീര്‍ ബെദിര, നിജാഫ് ബെദിര, ഹാഷിം ശുക്രിയ, സലാം മൗലവി ചുടുവളപ്പില്‍, സിനാന്‍ ദാരിമി, അബ്ദുല്ല കുന്നില്‍, ബാക്കീര്‍ എന്‍.എ, ബാസിത്ത് ബെദിര, ഫൈസല്‍ ടാസ്‌ക്ക് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad