വിദേശം (www.evisionnews.in): റഷ്യ യുക്രെയ്ന്‍ യുദ്ധം ഏഴാം ദിവസത്തിലേക്ക് കടന്നതോടെ ആക്രമണം കടുപ്പിച്ച് റഷ്യ. തലസ്ഥാന നഗരമായ കീവിലും കാര്‍ക്കീവിലും ജനവാസ മേഖലകളിലടക്കം റഷ്യ ആക്രമണം തുടരുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള രണ്ടാം ഘട്ട സമാധാന ചര്‍ച്ച ഇന്ന് ബെലാറൂസ്-പോളണ്ട് അതിര്‍ത്തിയില്‍ വച്ച് നടക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ റഷ്യ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കാതെ ചര്‍ച്ചയ്ക്ക് ഇല്ലെന്ന നിലപാടിലാണ് ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി.
തിങ്കളാഴ്ച ബെലാറൂസില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ സമാധാന ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ തീരുമാനമാകാതെ പിരിയുകയായിരുന്നു. ഇത്തേുടര്‍ന്നാണ് രണ്ടാം ഘട്ട ചര്‍ച്ച നടത്തുമെന്ന് അറിയിച്ചത്. എന്നാല്‍ റഷ്യ ആക്രമണം കടുപ്പിച്ച് സാഹചര്യത്തിലാണ് ഉക്രൈന്‍ നിലപാട് വ്യക്തമാക്കിയത്. നാറ്റോ അംഗത്വമില്ലെങ്കില്‍ ഉക്രൈന് സുരക്ഷ ഉറപ്പു നല്‍കണമെന്ന് സെലന്‍സ്‌കി ആവശ്യപ്പെട്ടു.
അക്രമണം കടുപ്പിച്ച് റഷ്യ: വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാതെ ചര്‍ച്ചക്കില്ലെന്ന് യുക്രെയ്ന്‍
4/
5
Oleh
evisionnews