Thursday, 10 March 2022

ഡോ: മൊയ്തീന്‍ കുഞ്ഞി നാട്ടുകാരുടെ പ്രിയപ്പെട്ട ജനകീയ ഡോക്ടര്‍


എട്ടു വര്‍ഷത്തെ പരിചയ സമ്പത്തുമായി ജനങ്ങളുടെ മനസില്‍ ഇടംപിടിച്ച ഒരു ഡോക്ടറുണ്ട് കാസര്‍കോട്ട്. ജനങ്ങളുടെ ആരോഗ്യ പ്രശ്‌നത്തില്‍ ആത്മാര്‍ഥമായി ഇടപെടുന്ന കാസര്‍കോട് കുമ്പളയിലെ കൊടിയമ്മ സ്വദേശി ഡോക്ടര്‍ മൊയ്തീന്‍ കുഞ്ഞി. സൗമ്യമായ ഇടപെടലുകളും അദ്ദേഹത്തിന്റെ പെരുമാറ്റവും ജനകീയനായ ആതുര സേവകനാക്കി മാറ്റി.



കൊടിയമ്മ ജിയുപിഎസ് കാലിക്കറ്റ് മര്‍ക്കസ്, ജിഎച്ച്എസ് ചട്ടഞ്ചാല്‍ വൈഎംസി മംഗലൂര്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. മംഗളൂരു യേനപ്പോയ മെഡിക്കല്‍ കോളജില്‍ നിന്ന് 2009ല്‍ പഠനം പൂര്‍ത്തിയാക്കിയ ഡോക്ടര്‍ 2014ല്‍ വൈദ്യ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയതിനു ശേഷം ശിഫ ഹോസ്പിറ്റല്‍, മാലിക്ക് ദിനാര്‍ ഹോസ്പിറ്റല്‍, കാസര്‍കോട് കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ സേവനം ചെയ്ത ശേഷമാണ് 2018ല്‍ കാസര്‍കോട് നഗരത്തില്‍ ഡയലൈഫ് എന്ന പേരില്‍ ക്ലിനിക്ക് ആരംഭിച്ചത്.


2021ല്‍ ബദിയടുക്കയില്‍ രണ്ടാമത്തെ ക്ലിനിക്ക് ആരംഭിച്ചു. അത്യാധുനിക സൗകര്യങ്ങളാണ് ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്നത്. 2015ല്‍ അമേരിക്കയിലെ ബോസ്റ്റണ്‍ യുണിവേഴ്‌സിറ്റിയില്‍ നിന്നു ഡയബറ്റോളജിയില്‍ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട്. ഒ.പി.ഡി ഡെന്റല്‍ സര്‍വീസ് വാര്‍ഡ്/ ഇന്‍ഡോര്‍ സര്‍വീസ് മൈനര്‍ ഒ ടി/ ഡ്രസ്സിംഗ് റൂം ലബോറട്ടറി സര്‍വീസ് ഇസിജി സേവനങ്ങള്‍ ഫാര്‍മസി റേഡിയോളജി/ എക്സ്-റേ സൗകര്യം ഹോം സര്‍വീസ് തുടങ്ങിയ നിരവധി സൗകര്യങ്ങളാണ് ഡയലൈഫില്‍ ഒരുക്കിയിട്ടുള്ളത്.


ജനകീയനാകാന്‍ വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്നാല്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും അവര്‍ക്കൊപ്പം നിന്നിട്ടുണ്ട്. കൂടുതല്‍ ഗ്രാമീണ മേഖയില്‍ ഡയലൈഫിന്റെ സേവനങ്ങള്‍ ആരംഭിക്കുകുമെന്ന് ഡോ: മൊയ്തീന്‍ കുഞ്ഞി പറഞ്ഞു. സാധരണ ജനങ്ങള്‍ക്കായി ഡയലൈഫിന്റെ നേതൃത്വത്തില്‍ 250ഓളം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി നിരവധി ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്.








Related Posts

ഡോ: മൊയ്തീന്‍ കുഞ്ഞി നാട്ടുകാരുടെ പ്രിയപ്പെട്ട ജനകീയ ഡോക്ടര്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.