
കൊല്‍ക്കത്ത (www.evisionnews.in): കൊല്‍ക്കത്തയില്‍ നടന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ പോക്കറ്റടി നടത്തിയെന്നാരോപിച്ച് നടി രൂപ ദത്തയെ ബിധാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നടിയില്‍ നിന്ന് 75,000 രൂപയും നിരവധി പേഴ്സുകളും കണ്ടത്തിയതായി പൊലീസ് അറിയിച്ചു. വിവിധ ഇടങ്ങളില്‍ മോഷണം നടത്തിയതിന്റെയും പോക്കറ്റടിച്ചതിന്റെയും വിവരങ്ങള്‍ നടിയുടെ ഡയറിയില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മോഷണം നടത്തുന്നത് ഇവരുടെ പതിവായിരുന്നുവെന്നാണ് വിവരം. നടിയെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
കൊല്‍ക്കത്തയിലെ പുസ്തകമേളക്കിടെ പോക്കറ്റടി; നടി രൂപ ദത്ത അറസ്റ്റില്‍; 75,000 രൂപ കണ്ടെടുത്തു
4/
5
Oleh
evisionnews