Type Here to Get Search Results !

Bottom Ad

മലബാറിലെ ആദ്യ കാരവന്‍ ടൂറിസം കാസര്‍കോട്ട്: ക്ലാപ്പ് ഔട്ട് സിഗ്‌നച്ചര്‍ കാരവന്‍ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു


കാസര്‍കോട് (www.evisionnews.in): മലബാറിലെ ആദ്യ ടൂറിസം കാരവന്‍ വാഹനം ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്‌ളാഗ് ഓഫ് ചെയ്തു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ടൂറിസം വകുപ്പിനെ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് കാരവാന്‍ ടൂറിസം പദ്ധതിക്ക് തുടക്കമിട്ടത്. ചുരുങ്ങിയ കാലം കൊണ്ട് വന്‍വിജയമാകാന്‍ കാരവന്‍ ടൂറിസത്തിന് കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.

സാധാരണക്കാര്‍ക്കും വിനോദയാത്രയ്ക്ക് ഉപകരിക്കുന്ന രീതിയിലാണ് കാരവന്‍ ടൂറിസം വിഭാവനം ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് ഇതുവരെ 330 കാരവനും യാത്രികര്‍ക്കു സുരക്ഷിത താമസ സൗകര്യം ഒരുക്കുന്ന 100 ലേറെ കാരവന്‍ പാര്‍ക്കുകളും ഇതിനോടും രജിസ്റ്റര്‍ ചെയ്തത് ഈ പദ്ധതിയുടെ സ്വീകാര്യത സൂചിപ്പിക്കുന്നു. ജില്ലയില്‍ ക്ലാപ്ഔട്ട് ഇവന്റ്‌സ് ആണ് കാരവന്‍ സൗകര്യം ഒരുക്കുന്നത്. സ്ഥലം എം.എല്‍.എയും മുന്‍ മന്ത്രിയുമായ ഇ.ചന്ദ്രശേഖരനെ സാക്ഷിനിര്‍ത്തി പറയുന്നു, ടൂറിസം രംഗത്ത് ജില്ലയ്ക്ക് ഇനി ഉണര്‍വിന്റെ നാളുകളായിരിക്കും.

ജില്ലയുടെ സമഗ്ര ടൂറിസം വികസനത്തിന് വേഗം കൂട്ടാന്‍ എന്റെ പി.എ ആയിരുന്ന ഷിജിന്‍ പറമ്പത്തിനെ രാജി വെപ്പിച്ചാണ് ബേക്കല്‍ റിസോര്‍ട്‌സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എം.ഡിയാക്കിയത്. അതുവഴി ടൂറിസം വകുപ്പിന്റെ നേരിട്ടുള്ള ശ്രദ്ധ ജില്ലയ്ക്കുണ്ടാകും. മലബാറില്‍ പുതിയ ടൂറിസം കേന്ദ്രങ്ങള്‍ കണ്ടെത്താനും നിലവിലുള്ളത് വികസിപ്പിക്കാനുമുള്ള ബി.ആര്‍.ഡി.സിയുടെ ശ്രമത്തിന് ടൂറിസം വകുപ്പിന്റെ പിന്തുണയുണ്ടാകും. ബേക്കല്‍ റിസോര്‍ട്‌സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ നോര്‍ത്തേണ്‍ ലൈറ്റ്‌സ് ബേക്കല്‍ ടൂറിസം മിഷന്‍-2022 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ബി.ആര്‍.ഡി.സി, ബേക്കല്‍ ടൂറിസം ഓര്‍ഗനൈസേഷന്‍, ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കു വേണ്ടിയുള്ള ഫാം ട്രിപ്പിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ജില്ലയില്‍ കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ബേക്കല്‍ ടൂറിസം ഓര്‍ഗനൈസേഷനുമായി കൈകോര്‍ത്ത് ബി.ആര്‍.ഡി.സിയുടെ പുതിയ സംരംഭമാണ് ഫാം ട്രിപ്പ്. ഇതര സംസ്ഥാനങ്ങളിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെ ക്ഷണിച്ചു വരുത്തി ജില്ലയിലെ ഹോട്ടലുകളെയും റിസോര്‍ട്ടുകളെയും പരിചയപ്പെടുത്തുകയാണ് ഇതിന്റെ ഉദ്ദേശമെന്ന് ബി.ആര്‍.ഡി.സി എം.ഡി. ഷിജിന്‍ പറമ്പത്ത് പറഞ്ഞു.

ബേക്കല്‍ ടൂറിസം ഓര്‍ഗനൈസേഷന്റെ വെബ്‌സൈറ്റ് ചടങ്ങില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷനായി. ബി.ആര്‍.ഡി.സി എം.ഡി ഷിജിന്‍ പറമ്പത്ത്, ബേക്കല്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ എം.ബി.എം അഷ്‌റഫ്, സെക്രട്ടറി ടി.വി.മനോജ്കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി ലിജോജോസഫ്, ബി.ആര്‍.ഡി.സി മാനേജര്‍ യു.എസ്.പ്രസാദ്, ഇന്റര്‍ സൈറ്റ് ടൂര്‍സ് പ്രതിനിധി രതീഷ്‌കുമാര്‍, ക്ലാപ്ഔട്ട് കാരവന്‍ പ്രതിനിധികളായ എ.കെ.നൗഫല്‍, ഖാലിദ്ഷാന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad