കേരളം (www.evisionnews.in): നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടിയായി കോടതി ഉത്തരവ്. കേസിലെ തുടരന്വേഷണത്തിനെതിരായ നടന്റെ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. കേസന്വേഷണവുമായി ക്രൈംബ്രാഞ്ചിന് മുന്നോട്ട് പോകാമെന്ന് പറഞ്ഞ കോടതി കേസില്‍ സമയപരിധിയും ഹൈക്കോടതി നിര്‍ദേശിച്ചു. ഏപ്രില്‍ 15 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ സിംഗിള്‍ ബെഞ്ച് ആവശ്യമുന്നയിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.
ദിലീപിന് തിരിച്ചടി; നടിയെ അക്രമിച്ച കേസില്‍ തുടരന്വേഷണത്തിനെതിരായ ഹര്‍ജി തള്ളി
4/
5
Oleh
evisionnews