കാസര്‍കോട് (www.evisionnews.in): കാസര്‍കോട് ഗവ. കോളജില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ്എഫ്‌ഐ നല്‍കിയ കള്ളക്കേസില്‍ ജാമ്യം. എംഎസ്എഫ് പ്രവര്‍ത്തകരായ ജാബിര്‍ ഷിബിന്‍, സനദ്, ഫായിസ് എന്നിവര്‍ക്കെതിരെ 341, 323, 324, 326, 506 വകുപ്പുകള്‍ പ്രകാരം എടുത്ത കേസില്‍ കാസര്‍കോട് ബാറിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ. പി.എസ് അബ്ദുല്‍ ജുനൈദ് മുഖേന ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സി. കൃഷ്ണകുമാര്‍ ജാമ്യം അനുവദിച്ചത്. എം.എസ്.എഫ് ജില്ലാ കമ്മിറ്റിയാണ് നേരിട്ടേറ്റെടുത്ത് കേസ് നടത്തിയത്.
എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസില്‍ ജാമ്യം
4/
5
Oleh
evisionnews