കാസര്‍കോട് (www.evisionnews.in) : യുഡിഎഫ് നേതൃത്വത്തില്‍ നടക്കുന്ന കെ.റെയില്‍ വിരുദ്ധ ജനകീയ സദസിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് നാലിന് നീലേശ്വരം ജംഗ്ഷനില്‍ നടക്കും. യുഡിഎഫ് സംസ്ഥാന കണ്‍വീനര്‍ എം എം ഹസന്‍ ഉദ്ഘാടനം ചെയ്യും. ഉദുമ മണ്ഡലം തല ജനകീയ സദസ് ഏപ്രില്‍ ഒന്നിന് വൈകീട്ട് 4ന് മേല്‍പറമ്പില്‍ ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യും.ഏപ്രില്‍ 2 ന് ഉച്ചയ്ക്ക് 2 ന് കാസര്‍കോട്ടും, വൈകീട്ട് 4ന് കാഞ്ഞങ്ങാട്ടും കെ .റെയില്‍ വിരുദ്ധ സദസ് നടക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സി ടി.അഹമ്മദലി, കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍ എന്നിവര്‍ അറിയിച്ചു. വിവിധ കേന്ദ്രങ്ങളിലെ ജനകീയ സദസ്സുകളില്‍ യുഡിഎഫ് സംസ്ഥാന നേതാക്കള്‍,സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
കെ-റെയില്‍ വിരുദ്ധ ജനകീയ സദസ്: ജില്ലാതല ഉദ്ഘാടനം നാളെ നീലേശ്വരത്ത്
4/
5
Oleh
evisionnews