Tuesday, 15 March 2022

ബസ് ചാര്‍ജ് കൂട്ടാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളി: യൂത്ത് ലീഗ്


ഉപ്പള (www.evisionnews.in): സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് എം.പി ഖാലിദ്, ജനറല്‍ സെക്രട്ടറി ബി.എം മുസ്തഫ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. മിനിമം ചാര്‍ജ് പത്ത് രൂപയായി ഉയര്‍ത്താനും വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ വര്‍ധിപ്പിക്കുവാനുള്ള നീക്കവും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നതിന് തുല്യമാണ്. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിജനജീവിതം ദുസഹമായ ഈ സാഹചര്യത്തില്‍ ബസ് ചാര്‍ജ് കൂടി വര്‍ധിപ്പിക്കുന്നത് സാധരണക്കാരോടുള്ള കടുത്ത വെല്ലുവിളിയാണ്. കോവിഡ് പ്രതിസന്ധി വരുത്തി വച്ച ആഘാതത്തില്‍ നിന്നും ജന ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു വരുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരേണ്ട സര്‍ക്കാറുകള്‍ ജനദ്രോഹ നടപടികള്‍ അടിച്ചേല്‍പ്പിക്കുന്നത് ഒട്ടും നീതീകരികരിക്കാനാവില്ല. ഇത്തരം നീക്കത്തില്‍ നിന്നും ഇടതു സര്‍ക്കാര്‍ എത്രയും വേഗം പിന്മാറണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.

Related Posts

ബസ് ചാര്‍ജ് കൂട്ടാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളി: യൂത്ത് ലീഗ്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.