കാഞ്ഞങ്ങാട് (www.evisionnews.in): ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സെന്ററിന്റെ ഈവര്‍ഷത്തെ എപി അബ്ദുല്ല അവാര്‍ഡ് വിതരണവും പാണക്കാട് ഹൈദരലി ശിഹാ ബ് തങ്ങള്‍ അനുസ്മരണവും ബുധനാഴ്ച നാലിന് നടക്കും. അജാനൂര്‍ തെക്കേപ്പുറത്ത് കെഎച്ച് ഹസൈനാര്‍ ഹാജി നഗറില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് സമര്‍പ്പണം നടത്തും. പാലക്കി കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിക്കും.
മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്യും. ബഷീര്‍ വെള്ളി ക്കോത്ത് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തും. 25,000 രൂപയും ഫലകവു മടങ്ങിയതാണ് അവാര്‍ഡ്. പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മുസ്‌ലിം ലീഗ് ചരിത്രകാരന്‍ എംസി വടകര എന്നിവര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്.
ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് മലപ്പുറം ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ്് എപി ഉണ്ണികൃഷ്ണന്‍ പ്രഭാഷണം നടത്തും. കെഎച്ച് മുഹമ്മദ് കുഞ്ഞി ഹാജി ബൈത്തുറഹ്‌മ ബ്രോഷര്‍ പ്രകാശനം നടത്തും. കെ. മുഹമ്മദ് കുഞ്ഞി, റഹ്‌മാന്‍ തായലങ്ങാടി, ജലീല്‍ രാമന്തളി, രാജ്മോഹന്‍, ബാലകൃഷ്ണന്‍ പെരിയ, എംപി ജാഫര്‍, വൈ സുധീര്‍ കുമാര്‍ ഷെട്ടി,ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, അസീസ് കടപ്പുറം, ഗോകുല്‍ദാസ് കാമത്ത്,വി കമ്മാരന്‍, മുബാറക്ക് ഹാസൈനാര്‍ ഹാജി, പാറക്കാട് മുഹമ്മദ് ഹാജി, എംബിഎം അഷ്റഫ്, സിഎച്ച് അഹമ്മദ് കുഞ്ഞി ഹാജി പ്രസംഗിക്കും. അജാനൂര്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ജീവകാരു ണ്യ സാംസ്‌കാരിക സംഘടനയാണ് ശിഹാബ് തങ്ങള്‍ ചാരിറ്റി സെന്റര്‍. റഹ്‌മാന്‍ തായലങ്ങാടി, ജലീല്‍ രാമന്തളി, ബഷീര്‍ വെള്ളിക്കോത്ത് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാ പിച്ചത്.
എ.പി അബ്ദുല്ല അവാര്‍ഡ് വിതരണവും ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ബുധനാഴ്ച
4/
5
Oleh
evisionnews