Tuesday, 8 March 2022

സിറ്റിഗോള്‍ഡ് ജ്വല്ലറിയില്‍ നിന്ന് 6.72 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.in): പ്രസ് ക്ലബ് ജംഗ്ഷനിലെ സിറ്റിഗോള്‍ഡ് ജ്വല്ലറിയില്‍ നിന്ന് 6.72 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരനടക്കം രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടംകുഴി ബേഡഡുക്ക ദൊഡ്ഡുവയലില്‍ ചാണത്തല ഹൗസിലെ പി വൈശാഖ് (24), അണങ്കൂര്‍ ചീപ്പ് ഹൗസിലെ യു.എ സുലൈമാന്‍ ഉനൈസ് (22) എന്നിവരെയാണ് ചൊവ്വാഴ്ച വൈകിട്ടോടെ കാസര്‍കോട് എസ്.ഐ വിഷ്ണുപ്രസാദും സംഘവും അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ ഒരാള്‍ ജ്വല്ലറിയിലെ ജീവനക്കാരനും മറ്റൊരാള്‍ നേരത്തേ ജ്വല്ലറിയില്‍ ജോലി ചെയ്തു വന്നയാളുമാണ്. 2021 ഡിസംബര്‍ ഒന്നിനും 2022 ജനുവരി 15നുമിടയിലുള്ള ദിവസങ്ങളിലാണ് ജ്വല്ലറിയില്‍ നിന്ന് 142.2 ഗ്രാം സ്വര്‍ണാഭണങ്ങള്‍ കവര്‍ന്നതെന്ന് അറസ്റ്റിലായവര്‍ പൊലീസില്‍ മൊഴി നല്‍കുകയായിരുന്നു. ജ്വല്ലറിയില്‍ സ്റ്റോക്കെടുപ്പ് നടത്തുന്നതിനിടെയാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് ജ്വല്ലറിയിലെ പാര്‍ട്ടണര്‍ അടക്കത്ത് ബയല്‍ സ്വദേശി കാസര്‍കോട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ രണ്ടു പേരേയും കോടതിയില്‍ ഹാജരാക്കി. കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

Related Posts

സിറ്റിഗോള്‍ഡ് ജ്വല്ലറിയില്‍ നിന്ന് 6.72 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.