Type Here to Get Search Results !

Bottom Ad

പന്തല്‍ കച്ചവടത്തിന്റെ മറവില്‍ മയക്കുമരുന്ന് കടത്തും വിതരണവും: രണ്ടു പേര്‍ അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.in): പന്തല്‍ കച്ചവടത്തിന്റെ മറവില്‍ മയക്കു മരുന്ന് കടത്തും വില്‍പ്പനയും നടത്തിവന്ന രണ്ടുപേര്‍ അറസ്റ്റില്‍. മധൂര്‍ പുളിക്കൂര്‍ കോളനിക്ക് സമീപം തഹലിയ ടെന്റ് ആന്റ് ഡെക്കറേഷന്‍ സ്ഥാപനം നടത്തുന്ന പുളിക്കൂര്‍ സുമയ്യ മന്‍സിലിലെ അബ്ദുല്‍ നിയാസ്(32), ഷിറിബാഗിലു മഞ്ചത്തടുക്ക ബൈത്തുല്‍ മഹലിലെ സിഎം മുഹമ്മദ് ഇര്‍ഷാദ് (38) എന്നിവരെയാണ് കാസര്‍കോട് ഡിവൈഎസ്പി പി ബാലകൃഷ് ണന്‍ നായരുടെ കീഴിലുള്ള പ്രത്യേക സ്‌ക്വാഡും, സിഐ അജിത്ത് കുമാറിന്റെ നേതൃത്വ ത്തിലുള്ള പൊലീസ് സംഘവും ചേര്‍ന്ന് പിടികൂടിയത്. 

പ്രതികളില്‍ നിന്നും 15ഗ്രാം എംഡിഎംഎയും 1.300 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു. ടൗണ്‍ സ്റ്റേഷനിലെ എസ്ഐമാരായ വിഷ്ണു പ്രസാദ്, വേണുഗോപാല്‍, രഞ്ജിത്ത് കുമാര്‍ എന്നിവരും ഡിവൈ എസ്പിയുടെ സ്‌ക്വാഡംഗങ്ങ ളായ ശിവകുമാര്‍,രാജേഷ് മണിയാട്ട്, ഓസ്റ്റിന്‍ തമ്പി, എസ്. ഗോകുല, നിതിന്‍ സാരംഗ്, വിജയന്‍, സുഭാഷ് ചന്ദ്രന്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.


Post a Comment

0 Comments

Top Post Ad

Below Post Ad