കാസര്‍കോട് (www.evisionnews.in): മാര്‍ച്ച് 27ന് തെക്കിലില്‍ നടത്തുന്ന അക്കല്ല കുടുംബ സംഗമത്തിന്റെ ഭാഗമായി നെല്ലിക്കട്ടയിലെ ബേര്‍ക്ക ടര്‍ഫില്‍ കുടുംബാംഗങ്ങള്‍ക്കുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ട്രാംഫ് തെക്കില്‍, പള്ളത്തടുക്ക റോയല്‍സ്, ഉസ്മാനിയ ബ്ലാസ്റ്റേഴ്‌സ്, മാസ്തിക്കുണ്ട് അമിഗോസ്, തല്‍ക്കള എന്നീ അഞ്ചു ടീമുകളായി മത്സരിച്ചു. ടൂര്‍ണമെന്റില്‍ പള്ളത്തടുക്ക റോയല്‍സ് ചമ്പ്യന്മാരായി. ബദ്‌റുദ്ധീന്‍ തഹ്‌സിം, അബ്ദുല്‍ റഹിമാന്‍ മാസ്തിക്കുണ്ട്, കദീജാബി തല്‍ക്കള, ഷുക്കൂര്‍ തല്‍ക്കള, നാസ്സര്‍ ഉസ്മാനിയ, ഹനീഫ് തെക്കില്‍, റഹീസ് അടുക്കത്ത്ബയല്‍, വാഷിദ് ഉസ്മാനിയ തുടങ്ങിയവര്‍ കളിക്കാരെ പരിചയപ്പെട്ടു.
അക്കല്ല ഫാമിലി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
4/
5
Oleh
evisionnews