പള്ളിക്കര (www.evisionnews.in): ഹൃദയ സ്തംഭനത്തെ തുടർന്ന് ഓട്ടോ യിൽ നിന്നും തെറിച്ചുവീണ ഡ്രൈവർ മരണപെട്ടു. പള്ളിക്കര തൊട്ടിയിലെ കുഞ്ഞബ്ദുല്ലയുടെയും നഫീസയുടെയും മകൻ ഹനീഫ (52)യാണ് മരിച്ചത്. വ്യാഴാഴ്ച മൂന്ന് മണിക്ക് മൗവ്വൽ ഹദ്ദാദ് വലിയ വളപ്പിലാണ് സംഭവം. പള്ളിക്കര ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എസ്എസ്എൽസി പരീക്ഷ എഴുതാൻ പോയ വിദ്യാർത്ഥികളെ വിട്ട് തിരിച്ചു വരുമ്പോഴാണ് ഹനീഫക്ക് ഹൃദയസ്തംഭനമുണ്ടായത്. നിയന്ത്രണം വിട്ട ഓട്ടോ തല കീഴായി മറിഞ്ഞു ഹനീഫയുടെ ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹനീഫയെ നാട്ടുകാർ ആശുപ ത്രിയിൽഎത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു. കല്ലിങ്കാൽ സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവറാണ് ഹനീഫ. ഭാര്യ:ഫാത്തിമ. മകൾ: അൽഫ ജന്നത്ത്. സഹോദരങ്ങൾ: സുഹറ, ഷാജഹാൻ, ഉലൈബ്, ജമാൽ.
ഓട്ടോയിൽ നിന്ന് തെറിച്ചു വീണ് ഡ്രൈവർ മരിച്ചു
4/
5
Oleh
evisionnews