Type Here to Get Search Results !

Bottom Ad

ഇന്ത്യ മതങ്ങളുടെ മണ്ണാണ് ആ പൈതൃകത്തെ ഇല്ലാതാക്കരുത്: എ.കെ.എം അഷറഫ്


കാസര്‍കോട് (www.evisionnews.in: കര്‍ണാടകയിലെ വിദ്യാലയങ്ങളില്‍ ഹിജാബ് നിര്‍ബന്ധമില്ലെന്ന കോടതി ഉത്തരവ് അങ്ങേയറ്റം നിരാശാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് എ.കെ.എം അഷറഫ് എം.എല്‍.എ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യ മതങ്ങളുടെ മണ്ണാണ്, ഒരുപാട് മതങ്ങള്‍ക്ക് ജന്മം നല്‍കുകയും വിവിധ മതങ്ങളെ കൈനീട്ടി സ്വീകരിക്കുകയും ചെയ്ത പാരമ്പര്യമാണ് നമുക്കുള്ളത്. മതസൗഹാര്‍ദ്ദം കൊണ്ട് ലോകത്തിന് തന്നെ മാതൃത പകര്‍ന്ന രാജ്യമാണ് നമ്മുടേത്. ആ രാജ്യത്താണ് ഒരു വിഭാഗത്തിന് മാത്രം മതസ്വാതന്ത്രവും വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാനുള്ള അവകാശവും നിഷേധിക്കുന്നത്.

സിക്കുകാര്‍ക്ക് അവരുടെ മതാചാരത്തിന്റെ അടയാളങ്ങള്‍ കൊണ്ടുനടക്കാനും അതുപോയോഗിച്ച് തന്നെ പരമോന്നത പദവികളില്‍ ഇരിക്കാനും അവകാശം നല്‍കുമ്പോള്‍ മുസ്്ലിം വിഭാഗത്തിനുമേലെ മാത്രം കടന്നുകയറ്റം നടത്തുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്.

എത്രയോ കാലങ്ങളായി നമ്മുടെ കുട്ടികള്‍ ഹിജാബ് ധരിച്ചുകൊണ്ടാണ് സ്‌കൂളിലും കോളജിലും പോകുന്നത്. ഇന്നുവരെ അത് ആര്‍ക്കും ഒരു ശല്യമായിട്ടില്ല. കന്യാസ്ത്രീകള്‍ അവരുടെ ശിരോവസ്ത്രമണിഞ്ഞ് വിദ്യാലങ്ങളിലെത്തുന്നു, സന്യാസിമാര്‍ അവരുടെ വിശ്വാസത്തില്‍ അതിഷ്ഠിതമായ വേഷം ധരിക്കുന്നു. അങ്ങനെ തന്നെയാണ്് വേണ്ടത്. ആര്‍ക്കം പരാതിയോ പരിഭവമോ ഇല്ല. പക്ഷെ മുസ്്ലിം പെണ്‍കുട്ടികള്‍ മാത്രം അവരുടെ വിശ്വാസത്തില്‍ ഊന്നിയ വസ്ത്രം ധരിക്കുമ്പോള്‍ അത് പാടില്ലെന്ന്് പറയുമ്പോള്‍ എങ്ങനെയാണ് അത് ന്യായീകരിക്കാന്‍ കഴിയുക. നീതിനിഷേധം വല്ലാതങ്ങ്്് കൂടുമ്പോള്‍ കോടതിയാണ് നമ്മുടെ അവസാന പ്രതീക്ഷയും ആശ്രയവും ആ കോടതി പോലും അ്ന്യായമായി പെരുമാറുമ്പോള്‍ അത് ഏറെ ഭയാശങ്കയുണ്ടാക്കുന്നുവെന്നും എ.കെ.എം കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad