Type Here to Get Search Results !

Bottom Ad

ഒരു ലക്ഷം പേര്‍ പലായനം ചെയ്തു: അയല്‍രാജ്യങ്ങളോട് അതിര്‍ത്തികള്‍ തുറന്നിടാന്‍ യു.എന്‍


ഉക്രൈനില്‍ റഷ്യന്‍ അധിനിവേശം രൂക്ഷമാകുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ റഷ്യ ഉക്രൈനില്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഒരു ലക്ഷത്തിലധികം പേര്‍ പലായനം ചെയ്തതായി യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി അറിയിച്ചു. വീടുകള്‍ ഉപേക്ഷിച്ച് ആയിരക്കണക്കിന് ആളുകളാണ് രാജ്യ വിടുന്നത്. ''ഏകദേശം 100,000 ആളുകള്‍ ഇതിനകം വീടുകള്‍ ഉപേക്ഷിച്ച് രാജ്യത്തിനകത്ത് തന്നെ പലായനം ചെയ്തിരിക്കാം, ആയിരക്കണക്കിന് ആളുകള്‍ അന്താരാഷ്ട്ര അതിര്‍ത്തികള്‍ കടന്നിട്ടുണ്ട്.'' യു.എന്‍.എച്ച്.സി.ആര്‍ വക്താവ് ഷാബിയ മണ്ടൂ എ.എഫ്.പിയോട് പറഞ്ഞു.

ഉക്രൈനിലുടനീളം സൈനിക ആക്രമണങ്ങള്‍ തുടരുകയാണ്. സ്ഥിതിഗതികള്‍ അതിവേഗം വഷളാകുന്ന സാഹചര്യത്തില്‍ അഭയാര്‍ത്ഥി ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി ആശങ്ക പ്രകടിപ്പിച്ചു. സുരക്ഷയും അഭയവും തേടുന്നവര്‍ക്കായി അതിര്‍ത്തികള്‍ തുറന്നിടാന്‍ അയല്‍രാജ്യങ്ങളോട് യു.എന്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad