Type Here to Get Search Results !

Bottom Ad

ആര്‍.എസ്.എസ് നേതാവിനെ വിവാഹം ചെയ്തു; തിക്കോടിയില്‍ സി.പി.എം പഞ്ചായത്ത് അംഗം രാജിവെച്ചു


കേരളം (www.evisionnews.in): ആര്‍.എസ്.എസ്. നേതാവിനെ വിവാഹം ചെയ്ത സി.പി.എം. പഞ്ചായത്ത് അംഗം രാജിവെച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ ശ്രീലക്ഷ്മി കൃഷ്ണയാണ് രാജിവെച്ചൊഴിഞ്ഞത്. കണ്ണൂര്‍ ഇരിട്ടിയിലെ ആര്‍.എസ്.എസ്. ശാഖ മുന്‍മുഖ്യശിക്ഷകിനെയാണ് വിവാഹം ചെയ്തത്. കഴിഞ്ഞ ദിവസം ഇവരെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇവര്‍ ചൊവ്വാഴ്ച പയ്യോളി പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. ഇതിന് ശേഷമാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ശ്രീലക്ഷ്മി രാജി നല്‍കിയത്.

2020ലെ തദ്ദേശ തെരെഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷത്തിനാണ് സി.പി.എം. സ്ഥാനാര്‍ത്ഥിയായി ശ്രീലക്ഷ്മി അഞ്ചാം വാര്‍ഡില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ടത് . തിക്കോടി പഞ്ചായത്തിലെ തന്നെ റെക്കോര്‍ഡ് ഭൂരിപക്ഷമായ 526 വോട്ടിനാണ് ബി.ജെ.പി.യുടെ എതിര്‍ സ്ഥാനാര്‍ത്ഥിയെ ശ്രീലക്ഷ്മി തോല്‍പിച്ചത്. മെമ്പര്‍ രാജിവെച്ചതോടെ എല്‍.ഡി. എഫ്. ഭരിക്കുന്ന തിക്കോടിയിലെ അഞ്ചാം വാര്‍ഡായ പള്ളിക്കര സൗത്തില്‍ വീണ്ടും ഉപതെരെഞ്ഞെടുപ്പിന് കളമൊരുങ്ങി.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad