Wednesday, 2 February 2022

കീഴൂര്‍ ചന്ദ്രഗിരി പുഴയില്‍ അഞ്ചുലക്ഷം കാരച്ചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു


കീഴൂര്‍ (www.evisionnews.in): മത്സ്യവകുപ്പ് സുഭിക്ഷ കേരളം ജനകീയ മത്സ്യ കൃഷി പദ്ധതിയിലുള്‍പ്പെടുത്തി പൊതുജലാശയങ്ങളില്‍ കാരച്ചെമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. അഞ്ചു ലക്ഷം കാര ചെമ്മീന്‍ കുഞ്ഞുങ്ങളെയാണ് കിഴുര്‍ ചന്ദ്രഗിരി പുഴയില്‍ നിക്ഷേപിച്ചത്. കീഴൂര്‍ അഴിമുഖം ചന്ദ്രഗിരിപ്പുഴയുടെ പരിസരത്ത് നടന്ന പരിപാടി ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ അഹമ്മദ് കല്ലട്ര, അക്വാ കള്‍ച്ചര്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍മാരായ ആതിര, കെ. വീണ, കെ.വി അശ്വിന്‍, ലക്ഷ്മി, സ്വാതി, അവിനാശ്, അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ അബ്ദുല്‍ റഹ്‌മാന്‍ സംബന്ധിച്ചു.

Related Posts

കീഴൂര്‍ ചന്ദ്രഗിരി പുഴയില്‍ അഞ്ചുലക്ഷം കാരച്ചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.