Type Here to Get Search Results !

Bottom Ad

നിര്‍മിതിയില്‍ അത്ഭുതം തീര്‍ത്ത നസീര്‍ കണ്ണൂര്‍: ഗ്രാമങ്ങളെ ചെറുപട്ടണമാക്കും നസീര്‍ മാജിക്ക്


കാസര്‍കോട് (ebiz.evisionnews.in): കാടുമൂടിക്കിടന്ന ഗ്രാമങ്ങളെ വ്യാപാര കേന്ദ്രങ്ങളും ചെറുപട്ടണങ്ങളുമാക്കി മാറ്റിയ ഒരു ബിസിനസുകാരനുണ്ട് കാസര്‍കോട് ജില്ലയിലെ കണ്ണൂരില്‍. നിര്‍മിതിയില്‍ തന്റേതായ മിടുക്കുകൊണ്ട് പേരും പെരുമയും ഉയര്‍ത്തിയ നസീര്‍ കണ്ണൂര്‍. 1998ല്‍ സീതാംഗോളിയിലായിരുന്നു ബിസിനസ് രംഗത്തെ നസീര്‍ മാജികിന് തുടക്കം. മലഞ്ചരക്ക് വ്യാപാരത്തിലൂടെയാണ് ബിസിനസിന്റെ തുടക്കം. 2010വരെ മലഞ്ചരക്ക് വ്യാപാരത്തില്‍ ഉറച്ചുനിന്നിരുന്ന നസീര്‍ പിന്നീട് കണ്ണൂര്‍ ഹാര്‍ഡ്വേര്‍സിലേക്ക് മാറി. പിന്നീടങ്ങോട്ട് നിര്‍മ്മിതില്‍ അത്ഭുതം സൃഷ്ടിക്കുകയായിരുന്നു നസീര്‍. സീതാംഗോളിയിലും കാസര്‍കോടുമായി വിവിധയിടങ്ങളില്‍ കൊമേഴ്സല്‍ ബില്‍ഡിംഗ്, റിയല്‍ എസ്റ്റേറ്റ്, കണ്‍ട്രക്ഷന്‍ മേഖലയില്‍ സജീവമായി.

സീതാംഗോളിയിലും കാസര്‍കോടുമായി പതിനെട്ടോളം കെട്ടിടങ്ങളും ഷോപ്പിംഗ് കോംപ്ലസുകളും പണികഴിച്ചു. പുത്തിഗെ റോഡ് കേന്ദ്രീകരിച്ചാണ് പ്രധാനമായും കണ്ണൂര്‍ ഷോപ്പിംഗ് കോംപ്ലക്സ് ഉള്‍പ്പടെ നിര്‍മാണങ്ങളധികവും. നിലവില്‍ വിദ്യാനഗറിലും കുമ്പള റോഡിലും ഷോപ്പിംഗ് കോംപ്ലക്സിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. പലരും പലസ്ഥലത്തും കൊണ്ടു  പോയി വന്‍ നിക്ഷേപങ്ങള്‍ നടത്തി സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ നസീര്‍ എന്ന യുവ വ്യവസായി തന്റെ സമ്പാദ്യങ്ങള്‍ കൊണ്ട് സീതാംഗോളി എന്ന സ്വന്തം നാടിന്റെ തന്നെ മുഖഛായ മാറ്റുകയായിരുന്നു

അന്ന് കാടുംമേടും നിറഞ്ഞ ഭൂമികയായിരുന്നു സീതാംഗോളി. ഒന്നു രണ്ടു ചെറിയ കെട്ടിടങ്ങളും കുറച്ചാളുകളും മാത്രമായിരുന്ന ഗ്രാമം. പിന്നീടവിടെ നിരവധിയിടങ്ങളിലായി ഏക്കര്‍ കണക്കിന് ഭൂമി സ്വന്തമാക്കി. പലേടത്തായി കെട്ടിടങ്ങളും ഷോപ്പിംഗ് കോംപ്ലക്സുകളും കെട്ടിപ്പൊക്കി. കുറേ സ്ഥലം പ്ലോട്ടായി തിരിച്ച് ചെറിയ വിലയ്ക്ക് പലര്‍ക്കും വിറ്റു. കുറേ സ്ഥലം നിര്‍ധനരായവര്‍ക്ക് വീട് വെക്കാനും മറ്റുമായി മൂന്നും നാലും സെന്റു ഭൂമി സൗജന്യമായി നല്‍കി.

ബിസിനസിനൊപ്പം സാമൂഹിക ജീവകാരുണ്യ മേഖലകളിലും നസീറിന്റെ കയ്യൊപ്പുണ്ട്. കോവിഡ് കാലത്ത് ഭക്ഷണക്കിറ്റുകളും മറ്റുമായി വാടക വീടുകളിലടക്കം കഴിയുന്ന നിര്‍ധനരായ കുടുംബങ്ങള്‍ക്ക് എത്തിച്ചു. ഏകദേശം അഞ്ഞൂറോളം കിറ്റുകള്‍ നിരാശ്രിതരായ കുടുംബങ്ങളിലേക്ക് എത്തിക്കാനായി. അതിനുപുറമെ, ലോക്ഡൗണ്‍ കാലത്ത് കെട്ടിടങ്ങളുടെ മാസവാടകകളും ഒഴിവാക്കിയി വ്യാപാരികളോടൊപ്പം നിന്നു.

തന്റെ ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍ ലോക്ഡൗണ്‍ കാലത്ത് കച്ചവടം നടത്തുന്ന വ്യാപാരികളോടും വിവിധയിടങ്ങളിലുള്ള തന്റെ അപാര്‍ട്ട്‌മെന്റുകളിലെ താമസക്കാരോടും വാടക വീടുകളില്‍ താമസിക്കുന്നവരോടും വാടക ഈടാക്കാതെയും ദുരിതമനുഭവിക്കുന്നവര്‍ക്ക് ജാതി- മത- ഭേദമില്ലാതെ ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകള്‍ എത്തിച്ചുനല്‍കിയും നാടിനോടും സമൂഹത്തോടുമുള്ള പ്രതിബദ്ധത നല്ല മനസ്സോട് കൂടി നിറവേറ്റി. വളരെ കഷ്ടപ്പെടുന്നവരും നിത്യോപയോഗ മരുന്നുകള്‍ക്ക് നന്നേ ബുദ്ധിമുട്ടുന്നവരുമായ ആരെങ്കിലും ഉണ്ടെങ്കില്‍ അദ്ദേഹത്തെ നേരിട്ട് ബന്ധപ്പെട്ടാല്‍ ഈ ലോക്ക് ഡൗണ്‍ കാലത്ത് അതിന് വേണ്ടുന്ന ഏര്‍പ്പാട് ചെയ്യാന്‍ സന്നദ്ധനാണദ്ദേഹം എന്നതു കൂടി അറിയുമ്പോള്‍ പച്ചയായ കരളുള്ള ആ നിഷ്‌കളങ്ക സഹജീവി പ്രേമിയെ നമുക്കെന്ത് പേരിട്ടാണ് വിളിക്കാനാവുക?  ഏക്കര്‍ കണക്കിന് സ്ഥലം എടുത്ത് ചെറിയ ചെറിയ പ്ലോട്ടുകളാക്കി ആവശ്യക്കാര്‍ക്ക് മിതമായ നിരക്കില്‍ നല്‍കുക എന്നതാണ് നസീര്‍ കണ്ണൂരിന്റെ പ്രത്യേകത. ഏക്കറുകളോളം സ്ഥലം ഒന്നിച്ചെടുക്കാന്‍ കഴിയാത്തവര്‍ക്ക് വീടു വെക്കാനും മറ്റു ആവശ്യങ്ങള്‍ക്കും ചെറിയ പ്ലോട്ടുകളായി ലഭ്യമാക്കുക എന്നത് വലിയ ആശ്വാസമാകുന്നു. 

സി.പി.എം പുത്തിഗെ പഞ്ചായത്ത് എല്‍സി അംഗവും കുമ്പള തുളുനാട് കോഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടറുമാണ്. പത്തുവര്‍ഷമായി വ്യാപാരി വ്യാവസായി ഏകോപന സമിതി സീതാംഗോളി യൂണിറ്റ് പ്രസിഡന്റാണ്. കണ്ണൂര്‍ ബദ്രിയ മസ്ജിദ് സെക്രട്ടറി, കണ്ണൂര്‍ ജുമാമസ്ജിദ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനവും വഹിക്കുന്നു. കോവിഡ് കാലത്തെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ ക്ലബുകളുടെയും സന്നദ്ധ സംഘടനകളുടെയും അവാര്‍ഡ് നസീറിനെ തേടിയെത്തിയിരുന്നു. ഭാര്യ മിസ്രിയ. മക്കള്‍: മഹ്ജബിന്‍ (ബിരുദ വിദ്യാര്‍ഥിനി, പി.എ കോളജ് മംഗളൂരു), മുഹമ്മദ് നൗസ്മാന്‍ ലാസിം (പ്ലസ് വൺ വിദ്യാര്‍ഥി), ലവായിസ് ലസ്സ (കെഎസ് അബ്ദുല്ല സ്‌കൂള്‍ ചെട്ടുംകുഴി).




Tags

Post a Comment

0 Comments

Top Post Ad

Below Post Ad