Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഗവ. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ അയോഗ്യരെ മത്സരിപ്പിക്കാന്‍ എസ്.എഫ്.ഐ ശ്രമം


കാസര്‍കോട് (www.evisionnews.in): കണ്ണൂര്‍ സര്‍വകലാശാല കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് ഗവ. കോളജില്‍ അര്‍ഹതയില്ലാത്ത വിദ്യാര്‍ഥികളെ മത്സരിപ്പിക്കാന്‍ എസ്.എഫ്.ഐ ശ്രമം. സര്‍ക്കുലറിന് വിരുദ്ധമായി സൂക്ഷ്മ പരിശോധനയില്‍ അയോഗ്യരായ മത്സരാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളാതെ നിയമലംഘനത്തിന് കൂട്ടുനിന്ന റിട്ടേണിംഗ് ഓഫീസറെ എം.എസ്.എഫ് ഉപരോധിച്ചു.

ഇന്ന് ഉച്ചതിരിഞ്ഞാണ് കാസര്‍കോട് ഗവ. കോളജില്‍ പത്രികകളില്‍ സൂക്ഷമ പരിശോധന നടന്നത്. സൂക്ഷമ പരിശോധനയില്‍ എസ്.എഫ്.ഐയില്‍ നിന്നുള്ള മത്സരിക്കാന്‍ യോഗ്യരല്ലാത്ത ഏഴോളം പേരുടെ പത്രിക തള്ളാന്‍ റിട്ടേണിംഗ് ഓഫീസര്‍ തയാറാവാത്തതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. സെമസ്റ്റര്‍ പാസാവാത്ത വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന ലിന്തോ കമ്മീഷന്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് എസ്എഫ്‌ഐ ചെയര്‍മാന്‍, ജനറല്‍ ക്യാപ്റ്റന്‍, ജോയിന്റ് സെക്രട്ടറി, ഫൈന്‍ ആര്‍ട്‌സ് എന്നീ പാനലിലേക്ക് മത്സരാര്‍ഥികളെ നിര്‍ദേശിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലര്‍ നിലനില്‍ക്കെയാണ് പരസ്യമായ ചട്ട ലംഘനം എസ്എഫ്‌ഐ നടത്തിയതെന്ന് എം.എസ്.എഫ് ആരോപിച്ചു.

പത്രിക സംബന്ധിച്ച എതിര്‍പ്പ് എം.എസ്.എഫ്- കെഎസ്.യു നേതാക്കള്‍ ചൂണ്ടിക്കാട്ടിയെങ്കിലും പത്രിക തള്ളാതെ റിട്ടേണിംഗ് ഓഫീസര്‍ അടക്കമുള്ള അധികൃതര്‍ എസ്.എഫ്.ഐക്ക് കൂട്ടുനില്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അവസാന വര്‍ഷ തിരഞ്ഞെടുപ്പിലും ഇതേ രീതിയാണ് എസ്എഫ്‌ഐയും അധികൃതരും സ്വീകരിച്ചത്.

കാസര്‍കോട് ഗവ. കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി വിദ്യാര്‍ഥികളോട് വിശ്വാസന വഞ്ചന കാണിക്കുന്നുവെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍. മത്സരത്തിന് യോഗ്യരല്ലാത്തവരെ ഉള്‍പ്പെടുത്തിയാണ് എസ്.എഫ്.ഐ തിരഞ്ഞെപ്പിനെ നേരിടുന്നത്. പരാജയ ഭീതിയിലായ എസ്.എഫ്.ഐ ചെയര്‍മാന്‍, ജനറല്‍ ക്യാപ്റ്റന്‍, ജോയിന്റ്. സെക്രട്ടറി, ഫൈന്‍ ആര്‍ട്‌സ് എന്നീ പോസ്റ്റിലേക്ക് അര്‍ഹരല്ലാത്തവരെ സ്ഥാനാര്‍ഥിയാക്കുകയും യൂണിവേഴ്‌സിറ്റിയേയും കോളജ് അധികൃതരേയും കൂട്ടുപിടിച്ച് ചട്ടങ്ങള്‍ ലംഘിച്ച് മത്സരത്തിനിറങ്ങുകയും ചെയ്യുന്നത്. പാവപ്പെട്ട വിദ്യാര്‍ഥികളെ കബളിപ്പിക്കുന്ന ഇത്തരം പ്രവൃത്തികള്‍ അനുവദിക്കാനാവില്ലെന്നും നേതാക്കള്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad