കാസര്‍കോട് (www.evisionnews.in): എയിംസ് കേരളത്തിനും കാസര്‍കോടിനും അനുവദിക്കുന്ന കാര്യത്തില്‍ ബി.ജെ.പിയും സി.പി.എമ്മും നിലപാട് വ്യക്തമാക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലയിലെ അഞ്ചു എംഎല്‍എമാരും എംപിയും എയിംസ് കാസര്‍കോട് തന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിട്ടും എയിംസിന്റെ പ്രൊപ്പോസലില്‍ കോഴിക്കോട് മാത്രം നല്‍കിയ മുഖ്യമന്ത്രിയും ഇടതുപക്ഷ മുന്നണിയും കാസര്‍കോട്ടെ ജനങ്ങളോട് വഞ്ചനയും അവഗണനയുമാണ് കാട്ടുന്നതെന്നും രാജ്യത്തെ ഇതര സംസ്ഥാനങ്ങളില്‍ എയിംസ് അനുവദിച്ചിട്ടും കേരളത്തിന് അനുവദിക്കാത്ത ബിജെപി നിലപാട് അപഹാസ്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. എയിംസ് കേരളത്തിന് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാറും കേരളത്തിന് അനുവദിച്ചാല്‍ കാസകോട് സ്ഥാപിക്കാന്‍ കേരള സര്‍ക്കാറും നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സി.ടി അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, എകെഎം അഷറഫ് എംഎല്‍എ, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുല്‍ ഖാദര്‍, പി.എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള പ്രസംഗിച്ചു.
എയിംസ്: സി.പി.എമ്മും ബി.ജെ.പിയും നയം വ്യക്തമാക്കണം: മുസ്‌ലിം ലീഗ്
4/
5
Oleh
evisionnews