Type Here to Get Search Results !

Bottom Ad

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ എന്‍ഡോസള്‍ഫാന്‍ സെല്ലിന് ചെയര്‍മാനായി: അംഗങ്ങളില്‍ കാസര്‍കോട് എം.എല്‍.എയെ ഒഴിവാക്കിയത് വിവാദമായി


കാസര്‍കോട് (www.evisionnews.in): പ്രതിഷേധങ്ങളുടെ വേലിയേറ്റങ്ങള്‍ക്കിടയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരാതികള്‍ പരിഹരിക്കാനുമുള്ള എന്‍ഡോസള്‍ഫാന്‍ പുരധിവാസ പരിഹാര ജില്ലാതല സെല്ലിന് ചെയര്‍മാനായി. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദനാണ് പുതിയ ചെയര്‍മാന്‍. ജില്ലാ കലക്റ്റര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ആണ്് കണ്‍വീനര്‍.

മുന്‍മന്ത്രി ഇ. ചന്ദ്രശേഖരന്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷം നാഥനില്ലാ കളരിയായിരുന്ന സെല്‍ ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുനസംഘടിപ്പിക്കുന്നത്. മൂന്നുവര്‍ഷത്തോളമായി ദുരിതബാധിതരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള മെഡിക്കല്‍ കേമ്പും നടന്നിട്ടില്ല. 2020 ഒക്ടോബറിലാണ് സെല്ലിന്റെ യോഗം ഏറ്റവുമൊടുവില്‍ നടന്നത്. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് ജില്ലയുടെ ചുമതലയുണ്ടായിരുന്ന മന്ത്രി ഇ. ചന്ദ്രശേഖരന്‍ ചെയര്‍മാനായിരുന്ന അവസാന കാലത്തും കോവിഡിന്റെ പേരില്‍ യോഗം ചേര്‍ന്നില്ല. തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കാനോ യോഗം ചേരാനോ അധികാരികള്‍ മുന്നോട്ടുവരാത്തത് കടുത്ത പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.

രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ എകെഎം അഷ്‌റഫ്, സിഎച്ച് കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരന്‍, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, മഞ്ചേശ്വരം, കാസര്‍കോട്,് കാറഡുക്ക കാഞ്ഞങ്ങാട്, പരപ്പ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും

കാസര്‍കോട്്, കാഞ്ഞങ്ങാട് നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍മാര്‍, എന്‍മകജെ, കുമ്പഡാജെ, ബെള്ളൂര്‍, ബദിയടുക്ക, കാറഡുക്ക, മുളിയാര്‍ പനത്തടി, കള്ളാര്‍, അജാനൂര്‍, പുല്ലൂര്‍- പെരിയ, കയ്യൂര്‍- ചീമേനി പഞ്ചായത്ത് പ്രസിഡന്റുമാരും മുന്‍ എംപി പി കരുണാകരന്‍, മുന്‍ മന്ത്രി സി.ടി അഹമ്മദലി, മുന്‍ എംഎല്‍എമാരായ കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), കെ കുഞ്ഞിരാമന്‍ (ഉദുമ), ഡെ. കലക്റ്റര്‍ (സെല്‍ ഫോര്‍ റീഹാബിലിറ്റേഷന്‍ ഓഫ് എന്‍ഡോസള്‍ഫാന്‍ വിക്ടിംസ്), സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് (കാസര്‍കോട്, കാഞ്ഞങ്ങാട്) അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ (എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസം, കേരള സാമൂഹ്യസുരക്ഷാ മിഷന്‍ എക്്സിക്യൂട്ടീവ് ഡയറക്ടര്‍, ഫിനാന്‍സ് ഓഫീസര്‍, ഡിഎംഒ (ആരോഗ്യം, ആയുര്‍വേദം, അലോപ്പതി), പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍, ജില്ലാ പൊതുവിതര ഓഫീസര്‍, ഉപവിദ്യാഭ്യാസ ഡയറക്ടര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, എന്‍പിആര്‍പിഡി ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കേരള വാട്ടര്‍ അതോറിറ്റി പിഎച്ച് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കേരള വാട്ടര്‍ അതോറിറ്റി പ്രൊജക്ട്് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കണ്ണൂര്‍), അംഗീകൃത രാഷ്ട്രീയപാര്‍ട്ടികളുടെ ഓരോ ജില്ലാ ഭാരവാഹികളും സെല്‍ അംഗങ്ങളാണ്.

എന്നാല്‍ എന്‍ഡോസള്‍ഫാന്‍ ജില്ലാതല സെല്‍ പുനസംഘടിപ്പിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ എന്‍ഡോസള്‍ഫാന്‍ രോഗബാധിതര്‍ കൂടുതലുള്ള കാസര്‍കോട് മണ്ഡലം എംഎല്‍എ എന്‍എ നെല്ലിക്കുന്നിന്റെ പേരില്ലാത്തത് ചര്‍ച്ചയായി. ജില്ലയിലെ എംപിയും എംഎല്‍എമാരും തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരും വിവിധ വകുപ്പ് മേധാവികളും സെല്‍ അംഗങ്ങളായ സമിതിയിലാണ് എന്‍എ നെല്ലിക്കുന്നിനെ ഒഴിവാക്കിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad