Type Here to Get Search Results !

Bottom Ad

ചെമ്മനാട് പഞ്ചായത്ത് മെഡിക്കല്‍ ഓഫീസര്‍ സിഎം കായിഞ്ഞിയെ അനുമോദിച്ചു


കാസര്‍കോട് (www.evisionnews.in): കോവിഡിന്റെ ആദ്യഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉണ്ടായിരുന്ന ചെമ്മനാട് ഗ്രാമപഞ്ചായത്തിനെ മാതൃകാ പ്രവര്‍ത്തനത്തിലൂടെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുറച്ചു കൊണ്ടുവരാന്‍ നേതൃത്വം നല്‍കിയ ചെമ്മനാട് പഞ്ചായത്ത് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സി എം കായിഞ്ഞിയെ പഞ്ചായത്ത് ഭരണ സമിതി ഉപഹാരം നല്‍കി അനുമോദിച്ചു. പഞ്ചായത്തിന്റെ ഉപഹാരം പ്രസിഡന്റ്് സുഫൈജ അബൂബക്കര്‍ നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്‍സൂര്‍ കുരിക്കള്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ആയിഷ കെഎ, ഷംസുദ്ദീന്‍ തെക്കില്‍, രമാ ഗംഗാധരന്‍, പഞ്ചായത്ത് സെക്രട്ടറി സുരേന്ദ്രന്‍ മറ്റു മെമ്പര്‍മാര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad