Type Here to Get Search Results !

Bottom Ad

ന്യൂനപക്ഷങ്ങളോടുള്ള ഒളി അജണ്ടയില്‍ പ്രതിഷേധിച്ച് പള്ളത്തടുക്ക ബ്രാഞ്ച് സെക്രട്ടറി സി.പി.എം വിട്ടു


ബദിയടുക്ക (www.evisionnews.in): സംസ്ഥാന സര്‍ക്കാറും ഭരിക്കുന്ന പാര്‍ട്ടിയും കേരളത്തിലെ ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന ഒളി അജണ്ടയിലും അവഗണനയിലും അധികാരങ്ങള്‍ക്ക് വേണ്ടി ബിജെപിയെ കൂട്ടുപിടിക്കുന്നതിലും പ്രതിഷേധിച്ച് സിപിഎം പള്ളത്തടുക്ക ബ്രാഞ്ച് സെക്രട്ടറി റസാക്ക് ചാളക്കോട് രാജിവച്ചു. ഫെബ്രുവരി 23ന് നേരിട്ട് സിപിഎം ഓഫീസിലെത്തി രാജി കത്ത് നല്‍കുകയായിരുന്നു. കുമ്പള ഗ്രാമപഞ്ചായത്തിലെ ബിജെപി അംഗങ്ങളുടെ പിന്തുണയോടെ ചെയര്‍മാനായ കൊഗ്ഗു കഴിഞ്ഞയാഴ്ച്ച സ്ഥാനം രാജി വെച്ചിരുന്നു. എന്നാല്‍ ബദിയടുക്ക പഞ്ചായത്തില്‍ ഇപ്പോഴും ബിജെപി പഞ്ചായത്ത് അംഗങ്ങളുടെ പിന്തുണയോടെ ജയിച്ച സിപിഎം പ്രതിനിധി ചെയര്‍മാനായി തുടരുന്നു.

സര്‍ക്കാര്‍ വഖഫ് വിഷയത്തിലടക്കം മുസ്്ലിം സമുദായത്തോടും ന്യൂനപക്ഷങ്ങളോടും എടുത്ത നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഒളി അജണ്ടയുടെ ഭാഗമാണെന്നും റസാക്ക് പറഞ്ഞു. മുസ്്ലിം യുവാക്കളെ യുക്തിമതത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് സിപിഎമ്മില്‍ പ്രത്യേക വിംഗ് തന്നെയുണ്ട്. തമ്മില്‍ വൈരാഗ്യം ഉണ്ടാക്കി നേട്ടംകൊയ്യാനുള്ള തന്ത്രവും പാര്‍ട്ടിയുടെ നെറികേടിന്റെ ഭാഗമാണ്. കഴിഞ്ഞ മാസം നടന്ന ബ്രാഞ്ച് യോഗത്തില്‍ ഈ വിഷയങ്ങളിലുള്ള കടുത്ത എതിര്‍പ്പ് റസാക്ക് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. പാര്‍ട്ടി നിലപാടുകള്‍ മാറ്റാന്‍ നേതൃത്വം തയാറായില്ലെങ്കില്‍ അംഗത്വം രാജി വെക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. ഇനി മുതല്‍ മുസ്്ലിം ലീഗില്‍ പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും റസാക്ക് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad