Type Here to Get Search Results !

Bottom Ad

ഓക്‌സിജന്‍ ബദിയടുക്കയുടെ മെഡിക്കല്‍ ക്യാമ്പ് നാളെ ബദിയടുക്കയില്‍


കാസര്‍കോട് (www.evisionnews.in): സേവനവഴിയില്‍ ഒരു വര്‍ഷം പിന്നിടുന്ന ഓക്‌സിജന്‍ ബദിയടുക്ക കൂട്ടായ്മയുടെ ഒന്നാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി ബദിയടുക്കയിലെ ഡോക്ടേര്‍സ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്നു വിതരണവും നാളെ രാവിലെ 10 മണി മുതല്‍ 1 മണി വരെ ബദിയടുക്ക, പിലാങ്കട്ട കോമ്പ്‌ലക്‌സില്‍ (ഹോട്ടല്‍ ഫുഡ് മാജിക്കിന് മുകള്‍നില) നടക്കും, പ്രശസ്ത ഡോക്ടര്‍മാരായ ഡോ. നവീന്‍ ചന്ദ്ര (എല്ലു രോഗ വിദഗ്ദന്‍), ഡോ. നഹാസ് കെ (ചെവി, മൂക്ക്, തൊണ്ട രോഗ വിദഗ്ദന്‍), ജനറല്‍ വിഭാഗ ഡോക്ടര്‍ നിര്‍മല്‍. പി, സ്ത്രീ രോഗ വിദഗ്ദ ഡോ. നിദ സഹൂര്‍ നേതൃത്വം നല്‍കും.

യോഗത്തില്‍ ഷഹാദുദ്ദീന്‍ മാസ്റ്റര്‍, ഹമീദ് കേടഞ്ചി, സകീര്‍ ബദിയടുക്ക, മാത്യു ബദിയടുക്ക സംബന്ധിച്ചു. സാബിത് ബദിയടുക്ക സ്വാഗതവും ചന്ദ്രന്‍ പൊയ്യക്കണ്ടം നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad