കാസര്‍കോട് (www.evisionnews.in): ഈവര്‍ഷത്തെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കലോത്സവം കാസര്‍കോട് ഗവ. കോളജില്‍ നടന്നേക്കില്ല. കോവിഡ് കാരണം കോളജുകള്‍ തുറക്കുന്നതും കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുകള്‍ നടക്കാന്‍ വൈകിയതുമാണ് കലോത്സവം മാറ്റിവെക്കാന്‍ കാരണമായി പറയുന്നത്. കലോത്സവം നടത്തേണ്ട പുതിയ യൂണിവേഴ്‌സിറ്റി യൂണിയന്‍ നിലവില്‍ വരാന്‍ മാര്‍ച്ച് ആകുമെന്നതും ഫെബ്രുവരിയില്‍ നടക്കേണ്ട സംഘാടക സമിതി രൂപീകരണം ഇതുവരെ നടക്കാത്തതും കലോത്സവത്തെ പ്രതിസന്ധിയിലാക്കുന്നു. സുഗമമായ നടത്തിപ്പിന് വേണ്ടി യൂണിയന്‍ കലോത്സവം പാര്‍ട്ടി ഗ്രാമമായ മൂന്നാട് പീപ്പിള്‍സ് കോളജില്‍ നടത്താനുമാണ് ധാരണയായത്.
യൂണിവേഴ്‌സിറ്റി യൂണിയന്‍ കലോത്സവം കാസര്‍കോട് ഗവ. കോളജില്‍ നടന്നേക്കില്ല
4/
5
Oleh
evisionnews