കേരളം (www.evisionnews.in): പാലക്കാട് മലമ്പുഴയിലെ കരസേനയുടെ രക്ഷാദൗത്യം വിജയം. മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ സേന സുരക്ഷിതമായി രക്ഷപ്പെടുത്തി മലമുകളില്‍ എത്തിച്ചു. ബാബുവിന്റെ അടുത്തെത്തിയ സംഘം ഭക്ഷണവും, വെള്ളവും നല്‍കിയ ശേഷമായിരുന്നു ബാബുവിനെ മലമുകളിലേക്ക് കയറ്റിയത്. ശരീരത്തില്‍ സുരക്ഷാ ബെല്‍റ്റും, ഹെല്‍മറ്റും ഘടിപ്പിച്ച ശേഷം സേനാംഗത്തിനൊപ്പം മുകളിലേക്ക് കയറ്റുകയായിരുന്നു. 9.30 ഓടെ ബാബുവിന്റെ അടുത്തെത്തിയ സംഘം ഏകദേശം 40 മിനിറ്റോളം മല കയറിയാണ് മുകളിലെത്തിയത്. മലമുകളില്‍ വേണ്ട ഫസ്റ്റ് എയ്ഡ് അടക്കമുള്ള ശുശ്രൂഷകള്‍ നല്‍കിയ ശേഷമായിരിക്കും ബാബുവിനെ താഴെ എത്തിക്കുക. ഹെലിക്കോപ്ടര്‍ മാര്‍ഗ്ഗം ആയിരിക്കും താഴേക്ക് എത്തിക്കുക. ബാബുവിന്റെ കാലില്‍ ഉള്ള പരിക്ക് സാരമല്ലെന്നാണ് അറിയുന്നത്. യുവാവിനെ താഴെ എത്തിച്ച ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കും.
കരസേനയുടെ രക്ഷാദൗത്യം വിജയം: മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി
4/
5
Oleh
evisionnews