Type Here to Get Search Results !

Bottom Ad

കൊറഗജ്ജ വേഷം ധരിച്ച കേസ്: കാസര്‍കോട് സ്വദേശിയായ നവവരന്‍ പിടിയില്‍


വിട്ള (www.evisionnews.in): കൊറഗ സമുദായത്തിന്റെ ആരാധനാമൂര്‍ത്തിയായ കൊറഗജ്ജയുടെ വേഷം കെട്ടി വധൂഗൃഹത്തില്‍ പോയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് സ്വദേശിയായ നവവരന്‍ പിടിയില്‍. കേസിലെ മുഖ്യപ്രതിയായ ഉമറുല്‍ ബാസിതാണ് നെടുമ്പാശേരി വിമാനത്താവള ഉദ്യോഗ സ്ഥരുടെ പിടിയിലായത്. ബാസിതിനെ പിന്നീട് വിട്ള പൊലീസിന് കൈമാറി.

വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വധുവിന്റെ വീട്ടിലേക്ക് ബാസിതിനെ സുഹൃത്തുക്കള്‍ കൊറഗജ്ജയുടെ വേഷം ധരിപ്പിച്ച് ആനയിക്കുകയായിരുന്നു. ഈ രംഗം ചിലര്‍ വീഡിയോയില്‍ പകര്‍ത്തുകയും നവമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് പ്രദേശവാസിയായ ഒരാള്‍ വിട്ള പൊലീസില്‍ പരാതി നല്‍കിയ തോടെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഒളിവില്‍ പോയ ബാസിത് മംഗളൂരുവിലെ അഡീഷണല്‍ സെഷന്‍സ് (നാല്) കോടതി യില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളുകയാണുണ്ടായത്.

Post a Comment

0 Comments

Top Post Ad

Below Post Ad