Type Here to Get Search Results !

Bottom Ad

എയിംസ് നിരാഹാര സമരം 20-ാം ദിവസത്തിലേക്ക്: ആവേശം നിറച്ച് കോലായ് കലാ സാംസ്‌കാരിക വേദി


കാസര്‍കോട് (www.evisionnews.in): എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്നുവരുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരം 19 ദിനങ്ങള്‍ പിന്നിട്ടു. എയിംസിന് വേണ്ടി ജില്ലയുടെ പേരുള്‍പ്പെടുത്തി പുതിയ പ്രൊപോസല്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുക എന്ന ആവശ്യവുമായാണ് അനിശ്ചിതകാല നിരാഹാര സമരം സംഘടിപ്പിച്ചിക്കുന്നത്.

അനിശ്ചിതകാല നിരാഹാരത്തിന്റെ 19-ാംദിന സമരം 'കോലായ് കലാ സാംസ്‌കാരിക വേദി' ആണ് സമരം ഏറ്റെടുത്തത്. കോലായ് പൈതൃക കൂട്ടായ്മ നേതാവ് ഉസ്മാന്‍ കടവത്തിന്റെ അധ്യക്ഷതയില്‍ സലാം കുന്നില്‍ ഉദ്ഘാടനം ചെയ്തു. സ്‌കാനിയ ബെദിര, ഹസൈനാര്‍ തോട്ടുംഭാഗം, ഹമീദ് കോളിയടുക്കം, റഹീം ബള്ളൂര്‍, ഷരീഫ് സാഹിബ്, മാഹിന്‍ ലോഫ്, ഹമീദ് കന്നം, മജീദ് പള്ളിക്കാല്‍, ഇസ്മായില്‍ ഷേക്ക്, ഷാഫി കല്ലുവളപ്പില്‍, ഉസൈന്‍ ഭാരത്, ഗണേഷന്‍ അരമങ്ങാനം, ബഷീര്‍ കൊല്ലമ്പാടി, മുഹമ്മദ് ഈച്ചിലങ്കാല്‍, കബിര്‍ പി.എം, താജുദ്ദീന്‍ ചേരങ്കൈ, ബഷീര്‍ കൊല്ലമ്പാടി, സതീഷ് കുമാര്‍ ജി., വിജയ കുമാര്‍, മുഹമ്മദ് അലി, സലിം ചൗക്കി, കരിം ചൗക്കി, കെ.ജെ സജി, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ആനന്ദന്‍ പെരുമ്പള, സൂര്യനാരായണ ഭട്ട്, ഡോ. മേഘ, റഹീം നെല്ലിക്കുന്ന്, ഖദീജ ഇ.എം., സുഹറ കരീം, റാംജി തണ്ണോട്ട് സംസാരിപ്പിച്ചു.

പഴയതും പുതിയതുമായ നിരവധി പാട്ടുകളാണ് 'കോലായ് കൂട്ടായ്മ' സമര പന്തലില്‍ അവതരിപ്പിച്ചത്. മുഴുവന്‍ പരിപാടികളും യൂട്യൂബില്‍ ലൈവ് സംപ്രേഷണം ചെയ്തിരുന്നു. ഉസ്മാന്‍ കടവത്ത്, സ്‌കാനിയ ബെദിര, യു.എം ഷാഫി പള്ളംങ്കോട്, കെബിഎം ഷരീഫ് കാപ്പില്‍, സതീഷ് കുമാര്‍ കള്ളാര്‍, വിജയ കുമാര്‍ കള്ളാര്‍, സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത് എന്നിവരാണ് നിരാഹാര സമരത്തില്‍ ഉപവസിച്ചത്. സംഘാടക സമിതി ചെയര്‍മാന്‍ നാസര്‍ ചെര്‍ക്കളം സ്വാഗതവും ജനറല്‍ കണ്‍വീനര്‍ സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത് നന്ദിയും പറഞ്ഞു. മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് നേതാവ് നിസാര്‍(സിറ്റികൂള്‍) അവര്‍കള്‍ കെബിഎം ഷരീഫ് കാപ്പിലിന് നാരങ്ങാ നീര് നല്‍കി ഇന്നത്തെ ഉപവാസ സമരം അവസാനിപ്പിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad